മികുവിനു വേണ്ടി മുംബൈ സിറ്റിയും ബെംഗളൂരു എഫ് സിയും രംഗത്ത്

ബെംഗളൂരു എഫ് സിക്കായി മുൻ സീസണുകളിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്ന മികുവിനെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ രണ്ട് ക്ലബുകൾ ശ്രമിക്കുന്നു. മികുവും ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടു പ്രധാന ക്ലബുകളായ മുംബൈ സിറ്റിയും ബെംഗളൂരു എഫ് സിയും തമ്മിൽ കരാർ ചർച്ച പുരോഗമിക്കുകയാണ്. വൻ വേതനമാണ് മികു ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ.

മുമ്പ് കളിച്ച ക്ലബായത് കൊണ്ടു തന്നെ ബെംഗളൂരു എഫ് സിയിലേക്ക് എത്താൻ ആകും കൂടുതൽ സാധ്യത. സൈപ്രറ്റോ ക്ലബായ ഒമോനിയോ എഫ് സിയിൽ ആയിരുന്നു കഴിഞ്ഞ സീസണിൽ മികു കളിച്ചിരുന്നത്.നേരത്തെ ഐ എസ് എല്ലിൽ ബെംഗളൂരു എഫ് സിക്ക് വേണ്ടി രണ്ടു സീസണുകളിലായി 20 ഗോളുകൾ മികു നേടിയിരുന്നു

Previous articleപത്ത് താരങ്ങൾ ഹൈദരാബാദ് എഫ് സി വിട്ടു
Next articleവെർണറിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത്