വെർണറിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത്

ജർമ്മൻ യുവ സ്ട്രൈക്കർ വെർണറിനായി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത് എത്തിയിരിക്കുന്നു. ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിനും ലിവർപൂളിനുമൊപ്പം വെർണറിനു വേണ്ടി ഈ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡും മത്സരിക്കും. താരത്തിന്റെ ഏജന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രാഥമിക ചർച്ചകൾ നടത്തിയതായാണ് വാർത്തകൾ.

ഇപ്പോൾ തന്നെ യുവ നിരയായ മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിൽ വെർണർ കൂടെ എത്തിയാൽ അത് ലോക നിലവാരമുള്ളതായി മാറും എന്ന് ക്ലബ് കണക്കാക്കുന്നു. ഇതാണ് വെർണറിനായി ഒരു കൈ നോക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിക്കാൻ കാരണം. പക്ഷെ ഇപ്പോൾ വെർണർ ലിവർപൂളിലേക്ക് പോകുമെന്നാണ് സാധ്യതകൾ.

ജർമ്മൻ ക്ലബായ ലെപ്സിഗിന്റെ പ്രധാന സ്ട്രൈക്കർ ആണ് വെർണർ ഇപ്പോൾ. ഈ ജൂൺ 15ന് മുന്നോടിയായി വെർണറിന്റെ റിലീസ് ക്ലോസ് തുക നൽകിയാൽ താരത്തെ ആർക്കും സ്വന്തമാക്കാം. 58 മില്യൺ മാത്രമെ വെർണറിന്റെ റിലീസ് ക്ലോസ് ഉള്ളൂ.

Previous articleമികുവിനു വേണ്ടി മുംബൈ സിറ്റിയും ബെംഗളൂരു എഫ് സിയും രംഗത്ത്
Next articleതന്നെ ആളുകള്‍ ഫെനിയിലെ സൗരവ് ഗാംഗുലി എന്ന് വിളിച്ചിരുന്നു – മുഹമ്മദ് സൈഫുദ്ദീന്‍