മുൻ ലിയോൺ സെന്റർ ബാക്ക് ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയിൽ

20201021 115635

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ വിദേശ സൈനിംഗുകൾ പൂർത്തിയാക്കുക ആണ്. ഇന്ന് അവർ ഒരു പുതിയ സെന്റർ ബാക്കിന്റെ ട്രാൻസ്ഫർ കൂടെ പൂർത്തിയാക്കും. 32കാരനായ ബകാരി കോണെ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിൽ എത്തുക. താരം ആറു മാസത്തെ കരാർ കേരള ബ്ലാസ്റ്റേഴ്സിൽ ഒപ്പുവെക്കും. മുമ്പ് ചാമ്പ്യൻസ് ലീഗിൽ അടക്കം കളിച്ചിട്ടുള്ള താരമാണ് ബകാരി കോണെ.

റഷ്യൻ ക്ലബായ‌ ആഴ്സണൽ ടുലയിൽ നിന്നാണ് ബകാരി കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. അഞ്ച് വർഷത്തോളം ലിയോൺ ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. ലിയോണിൽ കളിക്കവെ രണ്ട് കിരീടങ്ങളും താരം നേടിയിട്ടുണ്ട്. ഫ്രാൻസിൽ തന്നെ ഗുയിങാമ്പിനായും താരം കളിച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ ബുർകിന ഫാസോയുടെ താരമാണ്. 2013ൽ രാജ്യം ആഫ്രിക്കൻ നാഷൺസ് കപ്പിൽ റണ്ണേഴ്സ് അപ്പ് ആകുമ്പോൾ ടീമിലെ പ്രധാന താരമായിരുന്നു ബകാരി.

ബകാരിയും ഒപ്പം ഓസ്ട്രേലിയൻ താരം ജോർദനും ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന രണ്ടു വിദേശ താരങ്ങൾ. ഇതിനകം അഞ്ചു വിദേശ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തു കഴിഞ്ഞു. വിസെന്റെ ഗോമസ്, ഫകുണ്ടോ പെരേര, സിഡോഞ്ച, കോസ്റ്റ, ഗാരി ഹൂപ്പർ എന്നിവരുടെ സൈനിംഗ് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിചിട്ടുണ്ട്‌.

Previous articleഡിഫൻസിലെ പ്രശ്നങ്ങളുമായി ലിവർപൂൾ ഇന്ന് അയാക്സിന് എതിരെ
Next articleഓസ്‌ട്രേലിയൻ പര്യടനത്തിന് ഇന്ത്യ പോവുക ജമ്പോ ജംബോ ടീമുമായി