കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം തിരികെ നൽകേണ്ടതുണ്ട് എന്ന് ലൂണ

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തനിക്ക് നൽകുന്ന സ്നേഹം കാണുമ്പോൾ ഏറെ സന്തോഷം ആണെന്ന് അഡ്രിയാൻ ലൂണ. മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിനു മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ലൂണ. ആരാധകർക്ക് ഞങ്ങൾ എന്നും നന്ദി പറയേണ്ടതുണ്ട്. അവർ എപ്പോഴും ഞങ്ങളെ ശക്തമായി പിന്തുണക്കുന്നു. അവർ ഞങ്ങൾ കളിക്കുമ്പോഴെല്ലാം ഭയങ്കർ ലൗഡ് ആയി ഞങ്ങൾക്ക് ഒപ്പം ഉണ്ട് എന്നും ലൂണ പറഞ്ഞു.

Picsart 22 10 27 15 41 കേരള ബ്ലാസ്റ്റേഴ്സ് 576

ഒരു ഫുട്ബോൾ താരം എന്ന നിലയിൽ എനിക്ക് അവർക്കായി കളിക്കാൻ ആണ് ആഗ്രഹം. അവരെ സന്തോഷിപ്പിക്കണം. അവർ സ്റ്റേഡിയത്തിൽ നിന്ന് തിരിച്ചു പോകുമ്പോൾ അവർ സന്തോഷത്തോടെയാണ് പോകുന്നത് എന്ന് ഞങ്ങൾ ഉറപ്പിക്കേണ്ടതുണ്ട് എന്നും ലൂണ പറഞ്ഞു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭൂരിഭാഗം മത്സരങ്ങളിലും ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ ലൂണ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയ താരങ്ങളിൽ ഒന്നാണ്.