“ശരാശരി കളിക്കാരും ശരാശരി മാനേജ്മെന്റും, ഈ പരാജയം പാകിസ്താന് നാണക്കേട്” – അക്തർ

Picsart 22 10 28 01 40 26 478

ഇന്നലെ സിംബാബ്‌വെക്ക് എതിരെയേറ്റ പരാജയം വലിയ നാണക്കേടാണ് എന്ന് മുൻ പാകിസ്താൻ ബൗക്കർ ഷൊഹൈബ് അക്തർ. വളരെ വളരെ ലജ്ജാകരമാണിത് അക്തർ പറഞ്ഞു. ശരാശരി കളിക്കാർ, ശരാശരി ടീം മാനേജ്മെന്റ്, ശരാശരി പിസിബി ഇതിന്റെ ഫലമാണ് ഈ പരാജയം എന്ന് അക്തർ പറഞ്ഞു.

അക്തർ 22 10 27 23 29 30 383

ഇങ്ങനെ ശരാശരി താരങ്ങളെ തിരഞ്ഞെടുക്കുന്നത് തുടർന്നതിന്റെ ഫലമാണ് ഇത് എന്ന് അക്തർ പറഞ്ഞു. നിങ്ങൾ ഇപ്പോൾ സിംബാബ്‌വെയ്‌ക്കെതിരെയാണ് തോൽക്കുന്നത് എന്ന് അക്തർ ഓർമ്മിപ്പിച്ചു.

ഇപ്പോൾ യോഗ്യത നേടുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും, നിങ്ങൾ ഇനി മറ്റു ടീമുകളെ ആശ്രയിക്കേണ്ടിവരും. എന്തുകൊണ്ടാണ് നിങ്ങൾ സ്വയം അത്തരമൊരു അവസ്ഥയിലേക്ക് എത്തിക്കുന്നത് എന്നും അക്തർ ചോദിക്കുന്നു‌.