ലൂണയെ ഒരു ക്യാപ്റ്റൻ ആയും കളിക്കാരൻ എന്ന നിലയിലും മിസ്സ് ചെയ്യുന്നു എന്ന് ദിമി

Newsroom

Picsart 24 01 13 12 09 08 736
Download the Fanport app now!
Appstore Badge
Google Play Badge 1

പരിക്കേറ്റ് പുറത്തായ ലൂണയെ ടീം മിസ് ചെയ്യുന്നുണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ദിമിത്രിയോ ദിയമന്റകോസ്. “ലൂണ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ്. അവനെ നഷ്ടപ്പെട്ടത് പ്രയാസമാണ്. എന്നാൽ ഇത് ഫുട്ബോൾ ആണ്. നിങ്ങൾക്ക് ഒന്നും പ്രവചിക്കാൻ കഴിയില്ല. നമ്മൾ ശക്തരാകണം. പക്ഷേ, തീർച്ചയായും, ഒരു കളിക്കാരനെന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും ഞങ്ങൾക്ക് ലൂണയെ മിസ്സ് ചെയ്യുന്നു.” ദിമി പറയുന്നു.

ലൂണ 24 01 13 12 09 18 129

“ലൂണ ഉണ്ടായിരുന്നപ്പോൾ ഞങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ ലൂണ ഉണ്ടായിരുന്നു. പക്ഷേ അവൻ അവിടെ ഇല്ലാതിരിക്കുമ്പോൾ, ഞങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കണം. പെപ്രയുടെ കൂടെ, അവസരങ്ങൾ നിർമ്മിക്കാൻ എനിക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങേണ്ടി വരും. പെപ്രയും ഡീപ് ആയി കളിക്കേണ്ടി വരും.” ദിമി പറഞ്ഞു.

ലൂണയുടെ അഭാവത്തിൽ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് 4-4-2 ഫോർമേഷനിൽ ആണ് കളിക്കുന്നത്. ഇത് സ്ട്രൈക്കർമാക്ക് നല്ലതാണ് എന്നും ദിമി പറഞ്ഞു.

Credit: SportsStarHindu Interview