ബെംഗളൂരു എഫ് സിയുടെ മലയാളി താരം ലിയോൺ അഗസ്റ്റിൻ നാളെ നടക്കുന്ന ഒഡീഷക്ക് എതിരായ മത്സരത്തിൽ കളിക്കില്ല. താരത്തിന് നോർത്ത് ഈസ്റ്റിന് എതിരായ മത്സരത്തിനിടയിൽ പരിക്കേറ്റിരുന്നു. ലിയോൺ നാളെ ഒഡീഷക്ക് എതിരെ കളിക്കില്ല എന്ന് പരിശീലകൻ പെസയോളി ആണ് വ്യക്തമാക്കിയത്. ആങ്കിൾ ഇഞ്ച്വറി ആണ് എങ്കിൽ എല്ലിൽ പൊട്ടലില്ല എന്നാണ് പ്രാഥമിക നിഗമനം എന്ന് അദ്ദേഹം പറഞ്ഞു. ലിഗമന്റിന് പരിക്കുണ്ടോ എന്ന് അറിയാൻ കൂടുതൽ പരിശോധനകൾ നടത്തും എന്നും അദ്ദേഹം പറഞ്ഞു.