“ലീഗിലെ ടോപ് ടീമുകളുടെ ബഡ്ജറ്റ് കേരള ബ്ലാസ്റ്റേഴ്സിന് ഇല്ല” – ഇവാൻ

Newsroom

Picsart 23 11 05 10 11 18 246
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിലെ മുൻ നിര ക്ലബുകളുടെ ബഡ്ജറ്റ് കേരള ബ്ലാസ്റ്റേഴ്സിന് ഇല്ല എന്ന് സമ്മതിച്ച് ഇവാൻ വുകമാനോവിച്. ഇന്ത്യൻ സൂപ്പർ ലീഗ് ടേബിളിൽ മുന്നിൽ ഉള്ള മറ്റു ടീമുകളുടെ ബഡ്ജറ്റ് ബ്ലാസ്റ്റേഴ്സിന് ഇല്ല എന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദ്യത്തിന് മറുപടി പറയവെ പറഞ്ഞു. അവരുമായി സാമ്പത്തികമായി ബ്ലാസ്റ്റേഴ്സിനെ താരതമ്യം ചെയ്യാൻ ആകില്ല എന്നും ഇവാൻ പറഞ്ഞു.

കേരള 24 03 12 19 58 43 986

ചില ക്ലബുകൾ ഒക്കെ വലിയ ഗ്രൂപ്പുകളുടെ ഭാഗമാണെന്നും അതിന്റെ നേട്ടം അവർക്ക് ഉണ്ടെന്നും ഇവാൻ പറഞ്ഞു. എന്നാൽ താൻ തന്റെ ക്ലബ് ഉടമകളെ ബഹുമാനിക്കുന്നു എന്നും ഈ ക്ലബിന്റെ മൂല്യങ്ങളും ലക്ഷ്യങ്ങളും മാറ്റമാണെന്നും ഇവാൻ പറഞ്ഞു. ഞങ്ങൾ ഈ ടോപ് ക്ലബുകളെയെല്ലാം തോൽപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇതിനകം ഞങ്ങൾ തോൽപ്പിച്ചിട്ടുമുണ്ട്. ഇവാൻ പറഞ്ഞു.

ഞങ്ങൾക്ക് സാലറി ക്യാപ്പിനെ ബഹുമാനിക്കേണ്ടതുണ്ട്. ഒരോ വർഷം മുന്നോട്ട് പോകുമ്പോൾ ലീഗും ഈ സാലറി ക്യാപ്പും ബഡ്ജറ്റും വർധിപ്പിക്കാൻ സഹായിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെയേ ലീഗിന് മെച്ചപ്പെടാൻ ആകൂ എന്നും ഇവാൻ പറഞ്ഞു.