“കൊച്ചിയിലെ നിറഞ്ഞ സ്റ്റേഡിയത്തെ പേടിയില്ല” – ഈസ്റ്റ് ബംഗാൾ പരിശീലകൻ കോൺസ്റ്റന്റൈൻ

ഐ എസ് എല്ലിൽ ഉദ്ഘാടന മത്സരത്തിൽ ഒക്ടോബർ ഏഴിന് കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും നേർക്കുനേർ വരാനിരിക്കുകയാണ്. ഇതിനകം തന്നെ ടിക്കറ്റുകൾ വിറ്റു തീർന്നതിനാൽ കൊച്ചിയിൽ ഉദ്ഘാടന മത്സരം ഹൗസ് ഫുൾ ആയിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. എന്നാൽ സ്റ്റേഡിയം നിറയും എന്നത് ഒരു ആശങ്ക അല്ല എന്ന് ഈസ്റ്റ് ബംഗാളിന്റെ പരിശീലകനും മുൻ ഇന്ത്യൻ പരിശീലകനുമായി സ്റ്റീഫൻ കോൺസ്റ്റന്റൈൻ.

കൊച്ചി 005751

ഞങ്ങൾ ഒരിക്കലും ഗ്യാലറിയിലെ ആരാധകർ നൽകുന്ന സമ്മർദ്ദത്തെ പേടിക്കില്ല എന്ന് കോൺസ്റ്റന്റൈൻ പറയുന്നു. കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കുന്ന ജനത്താൽ സ്റ്റേഡിയം നിറയും എന്ന് ഞങ്ങൾക്ക് അറിയാം. എന്നാൽ ഞങ്ങൾ ഇത്തരം സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കഴിയുന്നവരാണ്. ഇവിടെ കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിന്റെ എതിരാളികളായ മോഹൻ ബഗാനുമായുള്ള മത്സരങ്ങളും ആരാധകരാൽ നിറഞ്ഞ സ്റ്റേഡിയങ്ങളിലാണ് നടക്കാറ്. കോൺസ്റ്റന്റൈൻ പറഞ്ഞു.

നിറഞ്ഞ ഗ്യാലറി ഞങ്ങളുടെ മികച്ച പ്രകടനം പുറത്ത് കൊണ്ടുവരികയാണ് ചെയ്യുക എന്നും കോൺസ്റ്റന്റൈൻ പറഞ്ഞു.