ആരാധകര്‍ക്ക് ഈ ടീമിൽ നിന്നുള്ള പ്രതീക്ഷകള്‍ വാനോളം!!! അത് സ്വാഭാവികം – ക്രിസ് സിൽവര്‍വുഡ്

ഏഷ്യ കപ്പ് വിജയത്തിന് ശേഷം ശ്രീലങ്കന്‍ ടീമിൽ നിന്ന് ആരാധകര്‍ ഏറെ പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞ് മുഖ്യ കോച്ച് ക്രിസ് സിൽവര്‍വുഡ്. അത് സ്വാഭാവികമായ പ്രതികരണം ആണെന്നും അത് താരങ്ങള്‍ ഒരു പ്രഛോദനവുമായി ഏടുക്കാവുന്നതാണെന്നും സിൽവര്‍വുഡ് വ്യക്തമാക്കി.  ഓസ്ട്രേലിയയിലെ സാഹചര്യങ്ങളെ ടീം ഏങ്ങനെ നേരിടുന്നു എന്നതിലുള്ള പ്രത്യേക പരിശീലനം ആണ് ഇപ്പോള്‍ പരിശീലന വേളകളിൽ ലങ്കന്‍ ടീം ഉന്നം വയ്ക്കുന്നതെന്ന് ലങ്കന്‍ കോച്ച് പറഞ്ഞു.

ലോകകപ്പിന് രണ്ടാഴ്ച മുമ്പ് ഓസ്ട്രേലിയയിലേക്ക് ശ്രീലങ്കയെത്തും. ഒക്ടോബര്‍ 16ന് നമീബിയയ്ക്കെതിരെ ആണ് ശ്രീലങ്കയുടെ ആദ്യ റൗണ്ട് മത്സരം ആരംഭിയ്ക്കുന്നത്. ഓസ്ട്രേലിലയയിലെ ഗ്രൗണ്ടുകളുടെ വലുപ്പവുമായി എത്ര പെട്ടെന്ന് താരങ്ങള്‍ ഇഴുകി ചേരുന്നുവോ അതാണ് പ്രധാനമെന്നും നമീബിയയ്ക്കെതിരെയുള്ള മത്സരത്തിനു മുമ്പുള്ള സന്നാഹ മത്സരങ്ങളിൽ ഇതിന് സാധിക്കുമെന്ന് കരുതുന്നുവെന്നും സിൽവര്‍വുഡ് വ്യക്തമാക്കി.