ഖാബ്ര കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

Newsroom

Picsart 23 04 04 15 11 07 210
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ കരുത്തനായ പോരാളി ഹർമഞ്ചോത് ഖാബ്ര ഇനി ക്ലബിന്റെ ഒപ്പം ഉണ്ടാകില്ല. ഖാബ്ര ക്ലബ് വിട്ടു എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ പ്രഖ്യാപിച്ച സൂപ്പർ കപ്പ് സ്ക്വാഡിൽ ഖാബ്ര ഉണ്ടായിരുന്നില്ല. ഖാബ്രയുടെ കരാർ പുതുക്കേണ്ട എന്ന് ക്ലബും തീരുമാനിക്കുക ആയിരുന്നു‌. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ആകെ 7 മത്സരങ്ങൾ മാത്രമെ ഖാബ്ര കളിച്ചിരുന്നുള്ളൂ.

ഖാബ്ര 151549

ഖാബ്രയുടെ ഏജന്റുമായി ഈസ്റ്റ് ബംഗാൾ ചർച്ചകൾ ആരംഭിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു‌. ഖാബ്ര അടുത്തതായി എവിടേക്ക് പോകും എന്ന് വ്യക്തമല്ല. 35കാരനായ താരം അവസാന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. അന്ന് ആരാധകരുടെ ഫേവറിറ്റിൽ ഒരു താരമായി മാറിയ ഖാബ്ര ഡ്രസിങ് റൂമിലെയും പ്രധാനിയായിരുന്നു.

ഒരു സീസൺ മുമ്പ് ബെംഗളൂരു എഫ് സി വിട്ടായിരുന്നു ഹർമൻജോത് ഖാബ്ര കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ബ്ലാസ്റ്റേഴ്സിൽ എത്തും മുമ്പുള്ള നാലു വർഷങ്ങളിൽ ബെംഗളൂരു എഫ് സിക്ക് ഒപ്പമായിരുന്നു താരം കളിച്ചത്‌. ഐ എസ് എല്ലിൽ 128 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഖാബ്ര. 13 അസിസ്റ്റുകൾ സ്വന്തമാക്കിയ താരം ആകെ രണ്ടു ഗോളും നേടിയിരുന്നു. മുമ്പ് ചെന്നൈയിൻ എഫ് സിക്കായും കളിച്ചിട്ടുണ്ട്‌. ചെന്നൈയിനൊപ്പയും ബെംഗളൂരുവിനൊപ്പവും താരം ഐ എസ് എൽ കിരീടവും നേടിയിട്ടുണ്ട്.