“മാർച്ചിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിൽ കരാർ ഒപ്പുവെക്കും, അടുത്ത സീസണിൽ ആരാധകരെ കാണണം” – ഇവാൻ

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകും എന്ന് അറിയിച്ചു. താൻ ഐ എസ് എൽ സീസൺ കഴിഞ്ഞാൽ ഉടൻ കൊച്ചിയിലേക്ക് പോകും എന്നും എന്നിട്ട് ക്ലബ് ഉടമകളുമായി സംസാരിക്കും എന്നും ഇവാൻ പറഞ്ഞു. കരാർ ഒപ്പുവെക്കാൻ തന്നെയാണ് തന്റെ തീരുമാനം. മാർച്ചിൽ തന്നെ കരാർ ഒപ്പുവെക്കും എന്നും ഇവാൻ പറഞ്ഞു.

ക്ലബ് മാനേജ്മെന്റുമായി ചർച്ചകൾ ഇവാൻ നേരത്തെ ആരംഭിച്ചിരുന്നു. കരാർ ധാരണ ആയി എന്ന സൂചനയാണ് ഇവാന്റെ പുതിയ പ്രസ്താവന നൽകുന്നത്. അടുത്ത സീസണിൽ കൊച്ചിയിൽ വെച്ച് ആരാധകരെ കാണാൻ ആകും എന്നാണ് പ്രതീക്ഷ എന്നും ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത് മുതൽ അത്ഭുതങ്ങൾ കാണിക്കുന്ന പരിശീലകൻ ആണ് ഇവാൻ. ഇമി ഒരു പോയിന്റ് കൂടെ കിട്ടിയാൽ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പാക്കാം