“കേരള ബ്ലാസ്റ്റേഴ്സ് ഞങ്ങളുടെ പിഴവിനായി കാത്തിരിക്കുക ആയിരുന്നു, ഒരു പോയിന്റ് എങ്കിലും അർഹിച്ചിരുന്നു” – ഹൈദരാബാദ് കോച്ച്

കേരള ബ്ലാസ്റ്റേഴ്സിനോട് ഇന്ന് 1-0ന്റെ പരാജയം ഏറ്റു വാങ്ങിയ ഹൈദരബാദ് കോച്ച് തന്റെ ടീം ഇന്ന് ഒരു സമനില എങ്കിലും അർഹിച്ചിരുന്നു എന്ന് പറഞ്ഞു. ഇന്ന് ആദ്യ പകുതിയിൽ ആണ് ഹൈദരബാദിന് പിഴവു പറ്റിയത് എന്ന് മനോലോ മാർക്കോസ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ ഞങ്ങൾ ഒരു പിഴവ് വരുത്താനായി കാത്തിരിക്കുക ആയിരുന്നു. ഞങ്ങൾ ഒരു പിഴവ് വരുത്തുകയും അവർ ഉടൻ തന്നെ അത് മുതലെടുത്ത് ഗോൾ നേടുകയും ചെയ്തു എന്ന് ഹൈദരാബാദ് പരിശീലകൻ പറയുന്നു.

Picsart 22 11 19 21 19 52 353

ഞങ്ങൾ ആദ്യ പകുതിയിൽ നല്ല മത്സരം കാഴ്ചവെച്ചിരുന്നില്ല. രണ്ടാം പകുതിയിൽ മെച്ചപ്പെട്ടു. രണ്ടാം പകുതിയിലെ പ്രകടനത്തിൽ ഞാൻ ഹാപ്പി ആണ് എന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് ഒരു പോയിന്റ് എങ്കിലും ഈ കളിയിൽ അർഹിക്കുന്നുണ്ട് എന്നും കോച്ച് പറയുന്നു. കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ആവാത്തത് ആണ് വിനയായത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈദരബാദിന്റെ ലീഗിലെ ആദ്യ പരാജയമായിരുന്നു ഇത്.