ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എതിരെ, വിജയമല്ലാതെ വേറെ ഒന്നും വേണ്ട!!

Img 20220226 003408

ശനിയാഴ്ച ഗോവയിലെ വാസ്കോയിലെ തിലക് മൈതാന സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്‌സിയെ നേരിടും. ഒരു വിജയത്തിൽ കുറഞ്ഞതൊന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഇന്ന് താങ്ങാൻ ആവില്ല. സെമിയിലെത്താനുള്ള പോരാട്ടത്തിന് ഇന്ന് ജയം നിർബന്ധമാണ്.

കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിയോട് 1-2ന് തോറ്റ ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനൽ സാധ്യത പ്രതിസന്ധിയിൽ ആയിരുന്നു. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ മൂന്ന് വിജയങ്ങൾ നേടിയാൽ ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന് പഏ ഓഫിൽ എത്താം.

20220102 200347
Credit: Twitter

അതേസമയം, ഒരു മാസത്തിലേറെ മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ നേടിയ അവസാന വിജയത്തിനു ശേഷം ആറ് മത്സരങ്ങള വിജയിക്കാതെയാണ് ചെന്നൈയിൻ ഇന്ന് എത്തുന്നത്.

ഇവാൻ വുകൊമാനോവിച്ച് നയിക്കുന്ന ടീം ഈ സീസണിൽ തങ്ങളുടെ അവസാന അഞ്ച് മത്സരങ്ങളിൽ രണ്ട് ജയവും രണ്ട് തോൽവിയും ഒരു തവണ സമനിലയും ആണ് നേടിയത്. 17 കളികളിൽ നിന്ന് ഏഴ് വിജയങ്ങളും ആറ് സമനിലകളും ഉൾപ്പെടെ 27 പോയിന്റുമായി അവർ നിലവിൽ അഞ്ചാം സ്ഥാനത്താണ്. നിശു കുമാർ, ജീക്സൺ, ഹോർമിപാം എന്നിവർ എല്ലാം ഇന്ന് പരിക്ക് മാറി കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകും.