പ്രതിഷേധം ഫലം കണ്ടു, കേരള ബ്ലാസ്റ്റേഴ്സ് പരിശീലന ജേഴ്സിയുടെ വില കുറച്ചു

Picsart 09 08 12.04.03

ആരാധകരുടെ പ്രതിഷേധം മാനിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ട്രെയിനിങ് ജേഴ്സിയുടെ വില കുറക്കുന്നതായി ജേഴ്സി നിർമ്മാതാക്കളായ Six5Six അറിയിച്ചു. കഴിഞ്ഞ ആഴ്ച വിപണിയിൽ എത്തിയ ജേഴ്സിക്ക് 1499 രൂപ ആയിരുന്നു വിലയിട്ടിരുന്നത്. ഇത് വളരെ കൂടുതൽ ആണെന്നും സാധാരണക്കാരനായ ആരാധകർക്ക് ഇത് താങ്ങാൻ ആവില്ല എന്നും സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. ഇതോടെ ട്രെയിനിങ് ജേഴ്സിയുടെ വില 999 രൂപ ആയി കുറക്കാൻ Six5Six തീരുമാനിച്ചു.

KBFC എന്ന കൂപ്പൺ ഉപയോഗിച്ചാൽ ജേഴ്സി 999 രൂപക്ക് ലഭിക്കും. ഇത് ആരാധകർക്ക് വേണ്ടിയാണെന്നും പുതിയ ജേഴ്സി ഇറങ്ങുമ്പോൾ അതിന്റെ വില 1499 രൂപ ആയിരിക്കും എന്നും അധികൃതർ അറിയിച്ചു. എന്നാൽ വിദ്യാർത്ഥികൾക്ക് 999 രൂപയ്ക്ക് പുതിയ ജേഴ്സികളും ലഭിക്കും. ജേഴ്സി വാങ്ങി പിന്നീട് പണം നൽകുന്ന രീതിയും ഒരുക്കും എന്നും Six5Six അറിയിച്ചു.

Previous articleയൊഹാൻ ക്രൈഫിന്റെ റെക്കോർഡിനൊപ്പമെത്തി ഡിപായ്
Next articleപ്രൊഫഷണൽ ക്ലബുകൾക്ക് കളിക്കാൻ പറ്റിയ ടൂർണമെന്റ് അല്ല കൊൽക്കത്ത ഫുട്ബോൾ ലീഗ് എന്ന് മോഹൻ ബഗാൻ പരിശീലകൻ