ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിക്കാൻ പ്രയാസം : ഡൽഹി കോച്ച് മിഗുവേൽ പോർച്ചുഗൽ

കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഡൽഹി ഡൈനാമോസ് കോച്ച് മിഗുവേൽ ഏയ്ഞ്ചൽ പോർച്ചുഗൽ. കേരള ബ്ലാസ്റ്റേഴ്‌സുമായി നാളെ നടക്കാനിരിക്കുന്ന മത്സരത്തിന്റെ മുന്നോടിയായിട്ടുള്ള പത്ര സമ്മേളനത്തിലാണ് ഡൽഹി കൊച്ചിന്റെ അഭിപ്രായ പ്രകടനം.

“കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച ടീമാണ്. പ്രതിരോധത്തിലും മധ്യ നിരയിലും അവർ ശക്തരാണ്.  വെസ് ബ്രൗണിനെ പോലെ പരിചയസമ്പത്തുള്ള മികച്ച കളിക്കാർ അവർക്കുണ്ട്. അത് കൊണ്ട് തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്” മിഗുവേൽ പോർച്ചുഗൽ പറഞ്ഞു.

റെനെക്ക് പകരം കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ച് ആയി ചുമതലയേറ്റ ഡേവിഡ് ജെയിംസിനെ പ്രകീർത്തിക്കാനും ഡൽഹി കോച്ച് മറന്നില്ല. “ഡേവിഡ് ജെയിംസ് ഇംഗ്ളണ്ടിന്റെ മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായിരുന്നു. ജെയിംസിന് മികച്ച  കോച്ച് ആവാനും സാധിക്കും” മിഗുവേൽ പോർച്ചുഗൽ പറഞ്ഞു.

തുടർച്ചയായ തോൽവികൾക്ക് ശേഷം ഡൽഹി ഡൈനാമോസ് കഴിഞ്ഞ മത്സരത്തിൽ സമനില നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്റ്റാര്‍സിനു അഞ്ചാം തോല്‍വി, 8 വിക്കറ്റ് വിജയം സ്വന്തമാക്കി സ്ട്രൈക്കേഴ്സ്
Next articleമാർക്ക് ഊത് ഷാൽകെയിലേക്ക്