ലൂണയും അപോസ്തലോസും യു എ ഇയിൽ എത്തും, നിഹാലും ശ്രീകുട്ടനും കേരള ബ്ലാസ്റ്റേഴ്സ് സീനിയർ സ്ക്വാഡിൽ, പ്രീസീസൺ സ്ക്വാഡ് അറിയാം

Img 20220227 015755

പ്രീസീസണായി യു എ ഇയിലേക്ക് പോകുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. 26 അംഗ ടീമാണ് ഇവാൻ വുകമാനോവിചിന്റെ നേതൃത്വത്തിൽ യു എ ഇയിലേക്ക് പോകുന്നത്‌. കൊച്ചിയിൽ പ്രീസീസണിൽ ഇല്ലാതിരുന്ന അഡ്രിയാൻ ലൂണയും പുതിയ വിദേശ താറ്റം അപോസ്തലോസും യു എ ഇയിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേരും. മറ്റു മൂന്ന് വിദേശ താരങ്ങളും നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ചേർന്നിരുന്നു.

ഇന്നലെ പ്രഖ്യാപിച്ച ഡ്യൂറണ്ട് കപ്പ് സ്ക്വാഡിൽ ഇല്ലാതിരുന്ന യുവതാരങ്ങളായ നിഹാൽ സുധീഷ്, ശ്രീകുട്ടൻ എം എസും ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ സ്ക്വാഡിൽ ഇടം നേടി. മറ്റു പ്രമുഖ താരങ്ങൾ എല്ലാം സ്ക്വാഡിൽ ഉണ്ട്‌.

കേരള ബ്ലാസ്റ്റേഴ്സ്
ഫിഫയുടെ വിലക്ക് ഉള്ളത് കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് അവർ ഉദ്ദേശിച്ചിരുന്ന മൂന്ന് സൗഹൃദ മത്സരങ്ങൾ യു എ ഇയിൽ കളിക്കാൻ ആകുമോ എന്നത് സംശയമാണ്. കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് യു എ ഇയിലേക്ക് യാത്ര തിരിക്കും. അൽനാസ, ദിബ എഫ് സി, ഹത്ത സ്പോർട്സ് ക്ലബ് എന്നി ക്ലബുകളെ ആയിരുന്നു ബ്ലാസ്റ്റേഴ്സ് നേരിടേണ്ടത്. 2022 ഓഗസ്റ്റ് 20 ഞായറാഴ്ച ദുബായിലെ അല്‍മക്തൂം സ്‌റ്റേഡിയത്തിൽ അല്‍ നാസര്‍ എസ്‌സിക്കെതിരെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ പ്രീസീസൺ മത്സരം. ഓഗസ്റ്റ് 25ന് ദിബ അല്‍ ഫുജൈറ സ്‌റ്റേഡിയത്തിൽ ദിബ എഫ്‌സിയെയും ഓഗസ്റ്റ് 28ന് ൽ ഹംദാൻ ബിൻ റാഷിദ് സ്‌റ്റേഡിയത്തിൽ ഹത്ത സ്‌പോര്‍ട്‌സ് ക്ലബിനെയും കേരള ബ്ലാസ്‌റ്റേഴ്‌സ് നേരിടേണ്ടതുണ്ട്.

Squad:Img 20220817 Wa0004
Story Highlight: Kerala Blasters preseason squad announced