സ്‌ട്രൈക്കർ ആയി കളിക്കാനുള്ള ആത്മവിശ്വാസം തിരികെ ലഭിച്ചു,ആഴ്‌സണൽ തനിക്ക് സന്തോഷം തിരികെ നൽകി ~ ഗബ്രിയേൽ ജീസുസ്

ആഴ്‌സണലിൽ ലഭിച്ച മികച്ച തുടക്കത്തിന് പിറകെ തന്റെ സന്തോഷം മറച്ചു വക്കാതെ ബ്രസീലിയൻ താരം ഗബ്രിയേൽ ജീസുസ്. ഒരു ഗോൾ പോലും നേടാത്ത ലോകകപ്പിന് ശേഷവും മാഞ്ചസ്റ്റർ സിറ്റിയിൽ വിങർ ആയി കളിച്ചതിനു ശേഷവും താൻ ഒരു സ്‌ട്രൈക്കർ ആണോ എന്ന കാര്യത്തിൽ തനിക്ക് സംശയം ഉണ്ടായിരുന്നത് ആയി പറഞ്ഞ ജീസുസ് നിലവിൽ ആഴ്‌സണലിൽ തനിക്ക് സ്‌ട്രൈക്കർ ആയി കളിക്കാനുള്ള ആത്മവിശ്വാസം തിരികെ ലഭിച്ചത് ആയും കൂട്ടിച്ചേർത്തു. ബ്രസീലിലും സിറ്റിയിലും വിങർ ആയി കളിച്ചു കൊണ്ടിരുന്ന സമയത്തെ മാനസിക അവസ്ഥയല്ല തനിക്ക് ഉള്ളത് എന്നു പറഞ്ഞ ജീസുസ് സ്‌ട്രൈക്കർ ആയി തിളങ്ങാനുള്ള പൂർണ ആത്മവിശ്വാസം തനിക്ക് തിരികെ ലഭിച്ചത് ആയും പറഞ്ഞു.

20220813 203940

സ്വയം കൂടുതൽ വിശ്വാസം തനിക്ക് നിലവിൽ ഉണ്ടെന്നും താൻ പഴയ ഗബ്രിയേൽ ആയി മാറിയെന്നും താരം പറഞ്ഞു. ഉറപ്പായിട്ടും ഗോളുകൾ അടിക്കുക എന്നത് തന്റെ പ്രധാന ലക്ഷ്യം ആണെങ്കിലും അതിനും അപ്പുറം ക്ലബിനെ ഏത് വിധേയനയും സഹായിക്കുക ആവും തന്റെ ലക്ഷ്യം എന്നും ബ്രസീലിയൻ താരം പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയിലെ റോബോട്ടിൽ നിന്നു സന്തോഷമുള്ള മനുഷ്യൻ ആയി താൻ മാറി എന്നു പറഞ്ഞ ജീസുസ് ആഴ്‌സണൽ തനിക്ക് സന്തോഷം തിരികെ നൽകിയത് ആയും കൂട്ടിച്ചേർത്തു. മുമ്പത്തെ പോലെ ചിരിച്ചു കൊണ്ട് ആസ്വദിച്ചു ഫുട്‌ബോൾ കളിക്കാനുള്ള അവസരം തനിക്ക് തിരികെ കിട്ടിയത് ആഴ്‌സണലിൽ ആണ് എന്നും ബ്രസീലിയൻ താരം പറഞ്ഞു.

Story Highlight : Gabriel Jesus says he got confidence back to play as number 9 and Arsenal gave him happiness back.