ഗോൾ പിറന്നില്ല, പെനാൾട്ടിയും കിട്ടിയില്ല, ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് പിറകിൽ

Newsroom

Picsart 23 10 21 20 51 43 845
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന് മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിന് എതിരെ ഒരു ഗോളിന് പിറകിൽ. ഇന്ന് ആദ്യ പകുതിയിൽ ആക്രമിച്ചു കളിച്ചത് എല്ലാം കേരള ബ്ലാസ്റ്റേഴ്സ് ആണെങ്കിലും ലീഡ് എടുത്തത് നോർത്ത് ഈസ്റ്റ് ആയിരുന്നു. മത്സരത്തിന്റെ 12ആം മിനുട്ടിൽ ആയിരുന്നു നോർത്ത് ഈസ്റ്റ് ലീഡ് എടുത്തത്‌. ജിതിൻ എം എസിന്റെ പാസിൽ നിന്ന് നെസ്റ്റർ ആണ് ഗോൾ നേടിയത്.

കേരള ബ്ലാസ്റ്റേഴ്സ് 23 10 21 20 51 53 857

ഈ ഗോളിന് ശേഷം തീർത്തും ബ്ലാസ്റ്റേഴ്സിന്റെ ആക്രമണമായിരുന്നു. ദിമിയുടെ ഒരു ക്രോസിൽ നിന്ന് പെപ്രയ്ക്ക് ഒരു സുവർണ്ണവസരം വന്നെങ്കിലും ഗോൾ പിറന്നില്ല. ഇതിനു പിന്നാലെ ഡെയ്സുകെയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിയും മടങ്ങി. 19ആം മിനുട്ടിൽ നവോചയുടെ ഷോട്ടും പോസ്റ്റിൽ തട്ടി പുറത്ത് പോയി.

ഇതിനിടയിൽ പെപ്രയ്ക്ക് എതിരായ ഒരു ഫൗളിനായി കേരള ബ്ലാസ്റ്റേഴ്സ് പെനാൾട്ടിക്ക് അപ്പീൽ ചെയ്തു എങ്കിലും അനുകൂല വിധി ഉണ്ടായില്ല. റീപ്ലേയിൽ അത് ക്ലിയർ പെനാൾട്ടി ആണെന്ന് വ്യക്തമായിരുന്നു‌