“ഈ സീസണിലെ ഏക സങ്കടം ഈ പ്രകടനം കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ ആയില്ല എന്നത് മാത്രം” – ഇവാൻ

Ivan Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിൽ താൻ തൃപ്തനാണ് എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമ്പോൾ ഉള്ള അവസ്ഥ അല്ല ഇപ്പോൾ. ഈ ടീമുമായി തനിക്ക് ആയത്തിൽ ബന്ധം ഉണ്ടായി കഴിഞ്ഞു എന്നും ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പ്രകടനം കൊച്ചി സ്റ്റേഡിയത്തിൽ ആരാധകർക്ക് മുന്നിൽ വന്നില്ല എന്നത് മാത്രമാണ് തന്റെ സങ്കടം. എന്നാൽ അടുത്ത സീസണിൽ അതാകില്ല അവസ്ഥ. ഇവാൻ പറഞ്ഞു.

അടുത്ത സീസണിൽ കൊച്ചിയിൽ കളിക്കാൻ ആകും എന്ന് താൻ വിശ്വസിക്കുന്നു. ബയോ ബബിൾ അടുത്ത സീസണിൽ ഉണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നില്ല. ഇത്തവണ തന്നെ ബയോ ബബിൾ എല്ലാവരെയും കൊറോണ ബാധിതരാക്കിയിരുന്നു എന്നും ഇവാൻ ഓർമ്മിപ്പിച്ചു. അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം തന്നെ ഉണ്ടാകും എന്ന് ഇവാൻ നേരത്തെ വ്യക്തമാക്കിയിരുന്നു‌.