നിശു കുമാറും ജീക്സണും തിരികെയെത്തി, ജംഷദ്പൂരിന് എതിരെ ഇറങ്ങും

പരിക്ക് കാരണം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കഴിഞ്ഞ മത്സരങ്ങളിൽ ഇല്ലാതിരുന്ന ലെഫ്റ്റ് ബാക്ക് നിശു കുമാറും മധ്യനിര താരം ജീക്സണും നാളത്തെ മത്സരത്തിൽ ഉണ്ടാകും. ഇരുവരും പരിക്കിനോട് പോരാടി തിരിച്ചെത്തി എന്ന് പരിശീലകൻ ഇവാൻ പറഞ്ഞു. ടീമിനൊപ്പം ഉള്ള എല്ലാവരും നാളത്തെ മത്സരത്തിന് തയ്യാറാണെന്നും ഇവാൻ പറഞ്ഞു. നിശുവിനും ജീക്സണും അവസാന മൂന്ന് മത്സരങ്ങൾ നഷ്ടമായിരുന്നു.

ജീക്സണും നിശുവും നേരെ ആദ്യ ഇലവനിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജീക്സണും പൂട്ടിയയും ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഭൂരിഭാഗം മത്സരങ്ങളിലും മധ്യനിര കൂട്ടുകെട്ട്. അത് ഇവാൻ തുടരാനാണ് സാധ്യത്. നിശുവും ഖാബ്രയും തിരികെയെത്തുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് അതിന്റെ ഏറ്റവും മികവിലേക്ക് ഉയരുകയും ചെയ്യും. നാളെ ജംഷദ്പൂരിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ നേരിടേണ്ടത്.