“അവസരം നഷ്ടപ്പെടുത്തിയത് വിനയായി, ദിമിയെ മിസ്സ് ചെയ്തു” – ഇവാൻ

Newsroom

Picsart 24 04 19 23 39 31 212
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടാൻ കാരണം അവസരങ്ങൾ നഷ്ടപ്പെടുത്തിയത് ആണെന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇന്ന് ഒഡീഷക്ക് എതിരായ പ്ലേ ഓഫ് മത്സരത്തിന് ശേഷം സംസാരിക്കുക ആയിരുന്നു ഇവാൻ. ഒഡീഷ 2-1ന് വിജയിച്ച മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരുപാട് ഗോൾ അവസരങ്ങൾ നഷ്ടപ്പെടുത്തിയിരുന്നു.

ഇവാൻ 24 04 19 23 40 17 600

“ഇതൊരു കടുപ്പമേറിയ മത്സരമായിരുന്നു, നോക്കൗട്ട് ഘട്ടമാണ്, നിങ്ങൾ അവസരങ്ങൾ സൃഷ്ടിക്കുമ്പോഴെല്ലാം ഗോളുകൾ നേടേണ്ടതുണ്ട്.” ഇവാൻ പറഞ്ഞു. ‌ “തീർച്ചയായും തന്റെ കളിക്കാർ ആ പന്ത് വലയിലേക്ക് എത്തിക്കാൻ തന്നെയാണ് ആഗ്രഹിച്ചത്. എന്നാൽ, ഇത്തരത്തിലുള്ള ഗെയിമിൽ, നിങ്ങൾ ലഭിക്കുന്ന അവസരങ്ങളിൽ ആ ഗോളുകൾ നേടിയില്ലെങ്കിൽ, നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും.” ഇവാൻ പറഞ്ഞു.

ദിമി ഇല്ലാത്തത് വലിയ അഭാവം ആയിരുന്നു എന്നും ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ ആയ ദിമി പരിക്ക് കാരണം ഇന്ന് കളിച്ചിരുന്നില്ല.