വരും സീസണിലും കേരളത്തിൽ തന്നെ കാണും, കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിൽ സന്തോഷം മാത്രമെന്ന് ഇവാൻ വുകമാനോവിച്

Picsart 22 12 27 11 35 25 792

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി ഒന്നിൽ കൂടുതൽ വർഷം നിൽക്കുന്ന ആദ്യ പരിശീലകൻ ആണ് ഇവാൻ വുകമാനോവിച്. കേരള ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കിയതിൽ താൻ സന്തോഷവാൻ ആണെന്ന് ഇവാൻ വുകമാനോവിച് പറഞ്ഞു. ഇനി വരും സീസണിലും കേരള ബ്ലാസ്റ്റേഴ്സിൽ തുടരും എന്നും 2025വരെയുള്ള കരാർ ഉണ്ടെന്നും അതുകൊണ്ട് തന്നെ ഇവിടെ തുടരും എന്നാണ് പ്രതീക്ഷ എന്നും ഇവാൻ പറയുന്നു. ഗോവയിൽ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു ഇവാൻ.

ഇവാൻ ബ്ലാസ്റ്റേഴ്സ് 23 01 02 23 39 29 778

ക്ലബിൽ എല്ലാവരും ഒരേ ലക്ഷ്യത്തിൽ ആണെങ്കിൽ ആ ക്ലബിൽ തുടരാൻ എളുപ്പം ആണ്. ഇവിടെ ക്ലബ് ഉടമ മുതൽ ഒരോ സ്റ്റാഫ് വരെയും ഒരു ലക്ഷ്യവുമായാണ് മുന്നേറുന്നത്. ഇവാൻ പറഞ്ഞു. കേരളത്തിന്റെ മുഴുവൻ സ്നേഹവും പിന്തുണയും ഞങ്ങൾക്ക് ഒപ്പം ഉണ്ട് എന്നും ഈ ക്ലബിന്റെ ഭാഗമായി തുടരുന്നത് അഭിമാനകരമാണെന്നും കോച്ച് പറഞ്ഞു. നല്ല കാര്യങ്ങൾ ഇവിടെ നടക്കും എന്നാണ് പ്രതീക്ഷ എന്നും കോച്ച് പറഞ്ഞു.