കണക്കു തീർക്കാൻ ആഴ്സണൽ, ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നോർത്ത് ലണ്ടണിൽ

Newsroom

Picsart 23 01 22 00 39 07 815
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെ നേരിടും. ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്. ലീഗിൽ ഈ സീസൺ തുടക്കത്തിൽ ഓൾഡ് ട്രാഫോർഡിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെ പരാജയപ്പെടുത്തിയിരുന്നു. ആ മത്സരം മാത്രമാണ് ആഴ്സണൽ ഈ സീസൺ ലീഗിൽ പരാജയപ്പെട്ടത്. ആ പരാജയത്തിന് കണക്കു തീർക്കുക തന്നെയാകും ആഴ്സണലിന്റെ പ്രധാന ലക്ഷ്യം.

മാഞ്ചസ്റ്റർ 23 01 22 00 39 35 847

ഈ സീസണിൽ സ്ഥിരതായർന്ന പ്രകടനം കാഴ്ചവെക്കുന്ന ആഴ്സണലിനെ ഒരിക്കൽ കൂടെ തടയുക യുണൈറ്റഡിന് എളുപ്പമാകില്ല.അതും എമിറേറ്റ്സ് സ്റ്റേഡിയത്തിൽ. ലീഗിൽ ഇത്തവണ ന്യൂകാസിൽ മാത്രമാണ് എമിറേറ്റ്സിൽ വന്ന് പരാജയപ്പെടാതെ തിരികെ പോയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് കസെമിറോ, ഡാലോട്ട്, മാർഷ്യൽ എന്നീ പ്രധാന മൂന്ന് താരങ്ങൾ ഒപ്പം ഇല്ല. കസെമിറോയുടെ അഭാവം ആകും ഇതിൽ യുണൈറ്റഡിന് കൂടുതൽ പ്രശ്നമാവുക. കസെമിറോയുടെ അഭാവത്തിൽ മക്ടോമിനെ ആദ്യ ഇലവനിൽ എത്താൻ ആകും സൂചന. ഇന്ന് രാത്രി 10 മണിക്കാണ് മത്സരം. കളി തത്സമയം ഹോട് സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും കാണാം.