ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി ഇംഗ്ലണ്ട്

Sports Correspondent

Crawleypope
Download the Fanport app now!
Appstore Badge
Google Play Badge 1

ഓവല്‍ ടെസ്റ്റ് വിജയിച്ച് ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കി ഇംഗ്ലണ്ട്. ഇന്നലെ തന്നെ 130 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 97/0 എന്ന നിലയിൽ വിജയത്തിന് ഏറെ അരികെ ആയിരുന്നു. 39 റൺസ് നേടിയ അലക്സ് ലീസിന്റെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായെങ്കിലും സാക്ക് ക്രോളിയും ഒല്ലി പോപും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 9 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.

ഒല്ലി പോപ് 11 റൺസും സാക്ക് ക്രോളി 69 റൺസും നേടി വിജയികള്‍ക്കായി തിളങ്ങിയപ്പോള്‍ കാഗിസോ റബാഡയ്ക്കാണ് ഏക വിക്കറ്റ് ലഭിച്ചത്.

ദക്ഷിണാഫ്രിക്ക: 118, 169
ഇംഗ്ലണ്ട്: 158, 130/1