കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണായുള്ള ഒരുക്കങ്ങൾക്ക് ഇന്ന് തുടക്കം. സൂപ്പർ കപ്പ് കഴിഞ്ഞതിനു ശേഷമുള്ള നീണ്ട വിശ്രമത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് ടീം ഇന്ന് മുതൽ പരിശീലനം ആരംഭിക്കും. ഈ മാസം അവസാന വാരം പ്രീസീസൺ മത്സരങ്ങൾ കൊച്ചിയിൽ നടക്കുന്നതിനാലാണ് ഇത്ര നേരത്തെ ബ്ലാസ്റ്റേഴ്സ് പരിശീലനം ആരംഭിക്കുന്നത്. അഹമ്മദാബാദിൽ ആണ് പരിശീലനം നടക്കുന്നത്. താരങ്ങൾ ഇന്നലെ മുതൽ അഹമ്മദാബാദിലേക്ക് എത്തി തുടങ്ങി.
വിദേശ താരങ്ങളും പരിശീലനകൻ ഡേവിഡ് ജെയിംസും എപ്പോൾ ടീമിനൊപ്പം ചേരുമെന്ന് വ്യക്തമല്ല. അനസ് എടത്തൊടിക ഉള്ളപ്പെടെ ഉള്ള മലയാളി താരങ്ങൾ ഇന്നലെ അഹമ്മദബാദിലേക്ക് വിമാനം കയറി. അനസ് എടത്തൊടിക, എം പി സക്കീർ, പ്രശാന്ത് മോഹൻ, ഹക്കു, സുജിത്, ജിഷ്ണു, സഹൽ, അഫ്ദാൽ, അനന്ദു മുരളി, ഋഷി ദത്ത് എന്നീ മലയാളി താരങ്ങൾ അഹമ്മദാബാദിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.
ജൂലൈ 24നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീസീസൺ മത്സരം നടക്കുക. ഓസ്ട്രേലിയൻ ക്ലബായ മെൽബൺ സിറ്റി ആണ് കേരളത്തിന്റെ ആദ്യ എതിരാളികൾ. ജൂലൈ 28ന് ലാലിഗ ക്ലബായ ജിറോണയുമായും ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
