നെയ്മറിനെ വാങ്ങാൻ നോക്കുന്നില്ലെന്ന് റയൽ മാഡ്രിഡ്

- Advertisement -

വീണ്ടും നെയ്മറിനെ വാങ്ങാൻ ശ്രമിക്കുന്നു എന്ന് വാർത്തകൾ നിഷേധിച്ച് റയൽ മാഡ്രിഡ് രംഗത്തെത്തി. പി എസ് ജി താരമായ നെയ്മറിനെ വാങ്ങാൻ യാതൊരു ശ്രമവും നടക്കുന്നില്ല എന്നും അഥവാ നെയ്മറിനെ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യ അത് പി എസ് ജിയുമായാകും സംസാരിക്കുക എന്നും റയൽ മാഡ്രിഡ് ഇന്ന് ഇറക്കിയ കുറിപ്പിൽ വ്യക്തമാകി.

കഴിഞ്ഞ ആഴ്ചയും നെയ്മറിന്റെ ട്രാൻസ്ഫർ വാർത്ത നിഷേധിച്ച് റയൽ മാഡ്രിഡ് കുറിപ്പ് പുറത്തിറക്കിയിരുന്നു. നെയ്മറിനായി റയൽ മാഡ്രിഡ് പി എസ് ജിക്ക് 310മില്യൺ ഓഫർ ചെയ്തതായി ഒരു ടെലിവിഷൻ റിപ്പോർട്ട് ചെയ്തതായിരുന്നു അന്നത്തെ കുറിപ്പിനുള്ള കാരണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement