“ഈ പിന്തുണ ഉണ്ടായിട്ടും ഒരു കിരീടം കേരള ബ്ലാസ്റ്റേഴ്സിനില്ല എന്നത് അത്ഭുതം”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന് ഐ എസ് എൽ കിരീടം നേടാൻ ഇതുവരെ ആയില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് ചെന്നൈയിൻ പരിശീലകൻ ഗ്രിഗറി. ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാം ഇരിക്കുന്ന ചെന്നൈയിൻ പരിശീലകൻ ഇന്നലെ നടന്ന പ്രസ് മീറ്റിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ച് പറഞ്ഞത്. കഴിഞ്ഞ തവണ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ കൊച്ചിയിൽ എത്തിയപ്പോൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ നേരിട്ട് അറിയാൻ കഴിഞ്ഞത്. ആ പിന്തുണ കണ്ട് താൻ ഞെട്ടിയിരുന്നു. ഗ്രിഗറി പറഞ്ഞു.

ഐ എസ് എൽ തുടങ്ങിയിട്ട് അഞ്ചു വർഷമായിട്ടും കേരള ബ്ലാസ്റ്റേഴ്സ് കിരീടം നേടിയിട്ടില്ല എന്നത് അത്ഭുതമാണ്. ഇത്രയും ആരാധക പിന്തുണ ഉണ്ടെങ്കിൽ കിരീടം നേടുക എളുപ്പമാണ്‌. തനിക്ക് ഇത്ര ആരാധക പിന്തുണ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകാറുണ്ട്. സി കെ വിനീത് പറഞ്ഞു.

ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി പോയന്റിൽ കേരളത്തിനൊപ്പം എത്തുകയായിരിക്കും ലക്ഷ്യം എന്നും ഗ്രിഗറി പറഞ്ഞു‌.