ദിമി ഇൻ കൊച്ചി!! കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളും എത്തി തുടങ്ങി

Newsroom

Picsart 23 07 12 20 58 38 976
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രധാന സ്ട്രൈക്കർ ദിമിത്രിസ് പ്രീസീസണായി കൊച്ചിയിൽ എത്തി. ദിമി കൊച്ചിയിൽ എത്തിയ വീഡിയോ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പങ്കുവെച്ചു. പുതിയ സീസൺ ആരംഭിക്കാൻ ആയി കാത്തിരിക്കുകയാണ് താൻ എന്ന് ദിമി പറഞ്ഞു.

ദിമി 23 01 03 20 09 18 721

കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ ആയിരുന്നു ദിമി. സീസൺ അവസാനം താരം ഒരു വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചിരുന്നു‌. ഐ എസ് എല്ലിൽ കഴിഞ്ഞ സീസണിൽ 21 മത്സരങ്ങൾ കളിച്ച ദിമി 10 ഗോളുകൾ നേടുകയും 3 അസിസ്റ്റുകൾ സംഭാവന ചെയ്യുകയും ചെയ്തു.

ഗ്രീക്ക് താരമായ ദിമിത്രിയോ ദിയമന്തകോസ് ഹാജ്ദുക് സ്പ്ലിറ്റിൽ നിന്ന് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്‌. കഴിഞ്ഞ സീസണിൽ ഇസ്രായേൽ ക്ലബായ എഫ് സി അഷ്ദോദിലായിരുന്നു താരം ലോണിൽ കളിച്ചിരുന്നത്. മുമ്പ് ജർമ്മൻ ക്ലബുകളിലും ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസിലും താരം കളിച്ചിട്ടുണ്ട്. ഗ്രീസ് ദേശീയ ടീമിനായി 2014ൽ അരങ്ങേറ്റം നടത്തിയ ദിമിത്ര്യോസ് അഞ്ച് മത്സരങ്ങൾ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്.