ഓസ്ട്രേലിയൻ സ്ട്രൈക്കർ ആയ റയാൻ വില്യംസിനെ ബെംഗളൂരു എഫ് സി സ്വന്തമാക്കി. താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് ആണ് എത്തുന്നത് എന്ന് നേരത്തെ IFTWC റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആ റിപ്പോർട്ട് തെറ്റായിരുന്നു. താരത്തിന്റെ സൈനിംഗ് ബെംഗളൂരു എഫ് സി ഇന്ന് പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്സ് താരത്തിനായി രംഗത്ത് പോലും ഉണ്ടായിരുന്നില്ല എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.
29കാരനായ റയൽ വില്യംസ് ഓസ്ട്രേലിയൻ ക്ലബായ പെർത്ത് ഗ്ലോറിയിൽ നിന്നാണ് ബെംഗളൂരു എഫ് സിയിൽ എത്തുന്നത്. രണ്ടു വർഷത്തെ കരാർ റയാൻ വില്യംസ് ഒപ്പുവെച്ചു. താരം പെർത്ത് ഗ്ലോറി വിട്ടതായി ക്ലബ് നേരത്തെ അറിയിച്ചിരുന്നു.
റയാൻ വില്യംസിന്റെ സൈനിംഗ് ബെംഗളൂരു എഫ് സി ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇംഗ്ലീഷ് ക്ലബുകളായ പോർട്സ്മത്ത്, ഓക്സ്ഫോർഡ് യുണൈറ്റഡ്, ബ്രാൻസ്ലി എന്നീ ക്ലബുകൾക്ക് ആയെല്ലാം കളിച്ചു പരിചയമുള്ള താരമാണ് റയാൻ വില്യംസ്.
We've got a W. We've got a dub. ⚡#WeAreBFC #ಸಂತೋಷಕ್ಕೆ #Santhoshakke pic.twitter.com/laxjWsmoQ8
— Bengaluru FC (@bengalurufc) July 28, 2023
പോർട്സ്മതിലൂടെയാണ് അദ്ദേഹം കരിയർ ആരംഭിച്ചത്. അവസാനം 2019 മുതൽ 2021 വരെയും അദ്ദേഹം പോർട്സ്മതിൽ ഉണ്ടായിരുന്നു. കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു പെർത്ത് ഗ്ലോറിയിൽ എത്തിയത്.