വീണ്ടും പരാജയത്തിലേക്കോ! ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾക്ക് പിറകിൽ

Newsroom

Picsart 22 10 28 20 20 15 199
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ് പതറുന്നു. ഇന്ന് കൊച്ചിയിൽ നടക്കുന്ന മുംബൈ സിറ്റിക്ക് എതിരായ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളുകൾക്ക് പിറകിലാണ്‌.

ഇന്ന് രണ്ട് മാറ്റങ്ങളുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് നന്നായാണ് തുടങ്ങിയത്. പക്ഷെ പതിയെ മിസ് പാസുകളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ഫൈനൽ ത്രീയിൽ ഒരു നല്ല പാസ് നടത്താൻ ബ്ലാസ്റ്റേഴ്സിനാകാത്തതും ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങളുടെ മുനയൊടിയാൻ കാരണം ആയി.

കേരള ബ്ലാസ്റ്റേഴ്സ് 22 10 28 20 14 59 716

മത്സരത്തിന്റെ 21ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ വഴങ്ങി. ഒരു കോർണറിൽ നിന്നായിരുന്നു ഗോൾ. കോർണർ നന്നായി ഡിഫൻഡ് ചെയ്യാൻ ബ്ലാസ്റ്റേഴ്സിനായില്ല. സെക്കൻഡ് ബോൾ വിജയിച്ച മെഹ്താബ് സിംഗ് പന്ത് വലയിലേക്ക് ഡ്രിൽ ചെയ്തു കയറ്റി. സ്കോർ 0-1.

ആ ഗോൾ വീണിട്ടും ബ്ലാസ്റ്റേഴ്സിന്റെ കളി മെച്ചപ്പെട്ടില്ല. മിസ്പാസുകൾ തുടർന്ന ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്ക് അവസരങ്ങൾ സമ്മാനിച്ചു. 31ആം മിനുട്ടിൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഡിയസ് മുംബൈ സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി. സ്റ്റുവർട്ടിന്റെ പാസ് സ്വീകരിച്ച ഡിയസ് ലെസ്കോവിചിനെയും മറികടന്നാണ് ഡിയസ് തന്റെ സീസണിലെ ആദ്യ ഗോൾ നേടിയത്. ഗോളടിച്ച ഡിയസ് ബ്ലാസ്റ്റേഴ്സ് ആരാധകരോടുള്ള സ്നേഹം കാരണം ആഹ്ലാദം വെട്ടികുറച്ചു.

33ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നല്ല അവസരം വന്നു. സഹലിന് കിട്ടിയ ചാൻസ് പക്ഷെ ഗോളായി മാറിയില്ല. 36ആം മിനുട്ടിലെ ലൂണയുടെ ഫ്രീകിക്കും മുംബൈ സിറ്റി ഗോൾ കീപ്പറെ പരീക്ഷിച്ചു. ആദ്യ പകുതിയുടെ അവസാനം രാഹുലിന്റെ ഷോട്ടും ഗോൾ കീപ്പർസേവ് ചെയ്തു.

രണ്ടാം പകുതിയിൽ പെട്ടെന്ന് തന്നെ ഗോൾ നേടി കളിയിലേക്ക് തിരികെയെത്തിയില്ല എങ്കിൽ ബ്ലാസ്റ്റേഴ്സ് ഒരു പരാജയം കൂടെ നേരിടേണ്ടി വരും.