തുടർക്കഥയായ പരാജയങ്ങൾ, കേരള ബ്ലാസ്റ്റേഴ്സിനെ കൈവിട്ട് ആരാധകരും

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

തുടർച്ചയായ പരാജയങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് വിനയാകുന്നു. പരാജയങ്ങളിൽ നിന്ന് പരാജയങ്ങളിലേക്ക് കുതിക്കുന്ന ബ്ലാസ്റ്റേഴ്സിനെ വീണ്ടും ആരാധകരും കൈവിടാൻ തുടങ്ങി. ഇന്ന് കൊച്ചിയിൽ നടന്ന 50ആം ഐഎസ്എൽ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയത് 9,084 പേർ മാത്രമാണ്. ഈ സീസണിലെ കൊച്ചിയിൽ നടന്ന എടികെക്ക് എതിരായ മത്സരത്തിൽ 36298 ഫുട്ബോൾ ആരാധകരാണ്. കഴിഞ്ഞ സീസണിൽ അവസാനത്തോടടുക്കുമ്പോൾ നാലായിരത്തോളം മാത്രമായി കുറഞ്ഞ സ്റ്റേഡിയത്തിലെ ആരാധകരുടെ എണ്ണമാണ് മുപ്പതിനായിരം കടന്നത്.

ആരാധകരെ സ്റ്റേഡിയത്തിലേക്ക് ആകർഷിക്കാൻ ബ്ലാസ്റ്റേഴ്സ് നടത്തിയ നീക്കങ്ങൾ ഫലം കണ്ടു എന്ന് എല്ലാവരും വിലയിരുത്തി. എന്നാൽ നല്ല ഫുട്ബോൾ കാണാൻ ആണ് ആരാധകർ സ്റ്റേഡിയത്തിൽ എത്തുക എന്ന കാര്യം ബ്ലാസ്റ്റേഴ്സ് വിസ്മരിച്ചപ്പോൾ കഴിഞ്ഞ സീസൺ പോലെ തന്നെയായി കാര്യങ്ങൾ.
ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. ആദ്യ മത്സരത്തിൽ എടികെയെ ജയിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് പിന്നീട് സമനിലക്കുരുക്കായിരുന്നു. ഈ സീസണിൽ ഇതുവരെ മൂന്ന് ജയം മാത്രമാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. അതിൽ രണ്ടും എടികെക്ക് എതിരെയുള്ളതാണ്. മറ്റൊന്ന് അവസാനസ്ഥാനക്കരായ ഹൈദരാബാദ് എഫ്സിക്കെതിരെയും. ഇന്ന് ക്യാപ്റ്റൻ ഒഗ്ബചെയുടെ ഒറ്റയാൾ ഹാട്രിക്ക് പോരാട്ടത്തിൽ ഒതുങ്ങി ബ്ലാസ്റ്റേഴ്സിന്റെ ചെറുത്ത് നിൽപ്പ്. കഴിഞ്ഞ സീസണീൽ സ്റ്റേഡിയം കാലിയാക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ മോശം പ്രകടനത്തിൽ പ്രതിഷേധം അറിയിച്ചിരുന്നത്. നിലവിൽ 15 കളികളിൽ നിന്നും 14 പോയന്റുമായി 8ആം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.