ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കൊച്ചിയിൽ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ജംഷദ്പൂർ എഫ് സിയും തമ്മിലുള്ള മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നിൽ നിൽക്കുന്നു. അറ്റാക്കുകൾ ഏറെ കണ്ട ആദ്യ പകുതിയിൽ ജിയാന്നുവും ദിമിത്രസും ആണ് കേരളത്തിനായി ഗോളുകൾ നേടിയത്.
ഇന്ന് മികച്ഛ രീതിയിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് കളി ആരംഭിച്ചത്. അവരുടെ സീസണിലെ തന്നെ ഏറ്റവും മികച്ച 10 മിനുട്ട് ആകും ഇന്നത്തെ ആദ്യ പത്ത് മിനുട്ട്. യൂറോപ്പിലൊക്കെ കാണുന്ന പോലെ ചടുല നീക്കങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെ വിറപ്പിച്ചു. ആദ്യ നാലു മിനുട്ടിൽ തന്നെ മികച്ച രണ്ട് അവസരങ്ങൾ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിനായി. ദിമിത്രിയോസും ലെസ്കോവിചും കൂടെ പെനാൾട്ടി ബോക്സിൽ നടത്തിയ ഒരു നീൽകം കണ്ണഞ്ചിപ്പിക്കുന്നത് ആയിരുന്നു. പക്ഷെ അവസാനം ആ നീക്കം ഗോളായി മാറിയില്ല.
9ആം മിനുട്ടിൽ കേരളത്തിന്രെ അറ്റാക്കുകൾ ഫലം കണ്ടു. ദിയമന്റകോസിന്റെ അസിസ്റ്റിൽ നിന്ന് ജിയാന്നുവിന്റെ ഗോൾ. ജിയാന്നുവിന്റെ സീസണിലെ രണ്ടാമത്തെ ഗോൾ ആണിത്. ഈ ഗോളിന് ശേഷവും കേരളം അറ്റാക്കിൽ തന്നെ ശ്രദ്ധ കൊടുത്തു. ഈ സമയം കിട്ടിയ ഒരു അവസരം മുതലെടുത്ത് ജംഷദ്പൂർ സമനില നേടി. ചിമയാണ് ഒരു മികച്ച ഫിനിഷിലൂടെ സമനില നേടിയത്. സ്കോർ 1-1
കേരളം പതറാതെ അറ്റാക്ക് തുടർന്നു. 29ആം മിനുട്ടിൽ കേരളത്തിന് ഒരു പെനാൾട്ടി ലഭിച്ചു. ജെസ്സലിന്റെ ഒരു ക്രോസിൽ നിന്ന് ലഭിച്ച ഹാൻഡ് ബോൾ ആണ് പെനാൾട്ടിയായി മാറിയത്. പെനാൾട്ടി എടുത്ത ദിമിത്രിസ് ദിയമന്റകോസിന് പിഴച്ചില്ല. സ്കോർ 2-1. ദിമയന്റകോസിന്റെ സീസണിലെ ആറാം ഗോളായിരുന്നു ഇത്.
ഇതിനു ശേഷവും നിരവധി അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചു. പക്ഷെ ഗോളുകൾ അധികം പിറന്നില്ല. രണ്ടാം പകുതിയിൽ ഒരു ഗോൾ കൂടെ നേടി വിജയം ഉറപ്പിക്കുക ആകും ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.