വിമർശിച്ച ആരാധകനെ അസഭ്യം പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ

Newsroom

Picsart 22 10 28 21 07 56 560
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മൂന്നാം പരാജയം നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിക്കാത്ത വിവാദങ്ങളിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ക്ലബ് ക്യാപ്റ്റൻ ആയ ജെസ്സൽ ആണ് പുതിയ വിവാദ നായകൻ. ഇന്ന് മത്സര ശേഷം ഇൻസ്റ്റാ ഗ്രാമിൽ ജെസ്സൽ ഒരു കേരള ബ്ലാസ്റ്റേഴ്സ് ആരാധകനെ അസഭ്യം പറഞ്ഞിരിക്കുകയാണ്. ജെസ്സലിന്റെ ഒരു പോസ്റ്റിന് അടിയിൽ വിമർശനം നടത്തിയ ആരാധകനെ ആണ് ജെസ്സൽ അസഭ്യം പറഞ്ഞത്.

Screenshot 20221029 010054 Instagram

ജെസ്സ്ലിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയറുമായി താരതമ്യം ചെയ്തു കൊണ്ട് ഒരു ആരാധകൻ ഇട്ട പരിഹാസ കമന്റിൽ ആണ് താരം രോഷാകുലനായി പ്രതികരിച്ചത്. മറ്റ് ആരാധകർ താരത്തോട് ഇത്തരം നെഗറ്റീവ് കമന്റുകൾ ഇഗ്നോർ ചെയ്യണം എന്ന് ഉപദേശിക്കുന്നതും കമന്റ് ബോക്സിൽ കാണാം.

Img 20221029 Wa0006

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിയുന്ന താരത്തിൽ നിന്നുണ്ടായ ഇത്തരം ഒരു പ്രതികരണം തീർത്തും അപ്രതീക്ഷിതവും അപക്വവും ആയിപ്പോയി എന്നാണ് നിരീക്ഷണം.

https://www.instagram.com/p/CiRaHx-DGFV/?igshid=YmMyMTA2M2Y=