“ഈ ആരാധകർക്ക് മുന്നിൽ വന്ന് അധികം ടീമുകൾ വിജയിച്ചു പോകില്ല” – മുംബൈ സിറ്റി കോച്ച്

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രശംസിച്ച് മുംബൈ സിറ്റി പരിശീലകൻ ബക്കിങ്ഹാം. ഈ ആരാധകരെ പോലുള്ളവർക്ക് മുന്നിൽ കളിക്കുന്നതാണ് ഫുട്ബോൾ എന്ന് പരിശീലകൻ പറഞ്ഞു. ഈ ആരാധകർ ടീമിനെ വലിയ രീതിയിൽ തന്നെ പിന്തുണക്കുന്നുണ്ട്. ഇവിടെ വന്ന് അധിക ടീമുകൾ വിജയിച്ചു പോകില്ല
എന്ന് ബെക്കിങ്ഹാം പറഞ്ഞു.

20221028 213551

ഈ വിജയത്തിൽ അതുകൊണ്ട് തന്നെ സന്തോഷവാൻ ആണെന്ന് മുംബൈ കോച്ച് പറഞ്ഞു. ഇന്ന് ആദ്യ പകുതിയിൽ മുംബൈ സിറ്റി കാഴ്ചവെച്ച പ്രകടനമാണ് താൻ ഇവിടെ ചുമതല ഏറ്റ ശേഷമുള്ള ഏറ്റവും നല്ല പ്രകടനം എന്നും കോച്ച് പറഞ്ഞു. ഈ ആരാധകർക്ക് മുന്നിൽ ഇത്ര നല്ല പ്രകടനം കാഴ്ചവെച്ച് താരങ്ങളെ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.