“ഈ കാലാവസ്ഥയിലും ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കാൻ ആരാധകർ എത്തിയത് വലിയ സന്തോഷം നൽകുന്നു”

Picsart 22 12 12 00 45 04 784

ഈ കാലാവസ്ഥയിലും കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കാൻ ആരാധകർ എത്തിയത് ടീമിന് വലിയ സന്തോഷം ആണ് നൽകുന്നത് എന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ. ഇത്ര മഴ പെയ്യുമ്പോഴും മഞ്ഞപ്പടയുടെ അടക്കമുള്ള ആരാധകരുടെ സ്റ്റാൻഡ് നിറഞ്ഞിട്ടുണ്ടായിരുന്നു എന്ന് ഇവാൻ പറഞ്ഞു. ഈ ആരാധകരുടെ പിന്തുണ വലിയ സ്വാധീനം തന്നിലും തന്റെ ടീമിലും ഉണ്ട് എന്ന് ഇവാൻ പറഞ്ഞു.

കാലാവസ്ഥ 22 12 12 00 44 46 319

ഡ്രസിംഗ് റൂമിൽ കളിക്കാരും ഈ ആരാധക പിന്തുണയെ കുറിച്ച് സംസാരിക്കാറുണ്ട്. ഈ പിന്തുണയെ താരങ്ങൾ ഏറെ വിലമതിക്കുന്നുണ്ട്. കോച്ച് പറയുന്നു. ആരാധകരുടെ പിന്തുണ ഞങ്ങൾക്ക് പറക്കാനുള്ള പവർ തരുന്നു. കോച്ച് തുടർന്നു. ഈ ആരാധകർക്ക് വേണ്ടി ഫൈറ്റ് ചെയ്യാൻ താരങ്ങൾക്ക് ആകും. അവർ ഒരോ ബോളിനായും പോരാടുമ്പോൾ അത് ആരാധകർക്ക് കൂടി ആണെന്നും ഇവാൻ പറഞ്ഞു.