കേരള ബ്ലാസ്റ്റേഴ്സിനെ ഇനി ലൂണ നയിക്കും, ടീമിൽ ആറ് മലയാളികൾ

Newsroom

Picsart 23 09 20 19 41 09 934
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി 2023-24 സീസണായുള്ള സ്‌ക്വാഡിനെയും ക്യാപ്റ്റനെയും പ്രഖ്യാപിച്ചു. നാളെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഉദ്ഘാടന മത്സരത്തോടെ ഐ എസ് എൽ സീസൺ ആരംഭിക്കുകയാണ്. അഡ്രിയാൻ ലൂണ ആകും ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ.

കേരള ബ്ലാസ്റ്റേഴ്സ് 23 08 18 18 37 45 391

ഈ വർഷം, 11 പുതിയ മുഖങ്ങളെ ഉൾപ്പെടുത്തി, ടീമിന് പുത്തൻ ഊർജ്ജം ക്ലബ് നൽകിയിട്ടുണ്ട്‌. പല പ്രധാന താരങ്ങളും ക്ലബ് വിട്ടു എങ്കിലും മികച്ച പകരക്കാരെ ടീം കണ്ടെത്തി. നിർഭാഗ്യവശാൽ, ഇതുവരെ അവസാനിച്ചിട്ടില്ലാത്ത സസ്പെൻഷൻ കാരണം, ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് ആദ്യ നാല് മത്സരങ്ങളിൽ ടീമിനൊപ്പം ടച്ച് ലൈനിൽ ഉണ്ടാകില്ല.

കേരള ബ്ലാസ്റ്റേഴ്സിൽ 6 മലയാളി താരങ്ങൾ ഈ സീസണിൽ ഉണ്ട്. രാഹുൽ കെ.പി, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ, വിബിൻ മോഹനൻ എന്നിവരാണ് മലയാളി താരങ്ങൾ. അഡ്രിയാൻ ലൂണ, ഡിമിട്രിയോസ് ഡയമന്റകോസ്, മാർക്കോ ലെസ്‌കോവിച്ച്, മിലോസ് ഡ്രിങ്‌സിച്, ക്വാമെ പെപ്ര, ഡെയ്‌സുകെ സകായ് എന്നീ ആറ് വിദേശ താരങ്ങളും ക്ലബിനൊപ്പം ഉണ്ട്.

Picsart 23 09 20 19 29 42 136
സ്ക്വാഡ്;

Goalkeepers: Karanjit Singh, Lara Sharma, Sachin Suresh and Mohd Arbaz

Defenders: Prabir Das, Pritam Kotal, Aibanbha Kupar Dohling, Noacha Singh Huidrom, Hormipam RV, Sandeep Singh Soraisham, Marko Leskovic, Milos Drincic.

Midfielders: Danish Farooq, Bryce Brian Miranda, Jeakson Singh Thounaojam, Saurav Mandal, Vibin Mohanan, Mohammed Azhar, Mohammed Aimen, Yoihenba Meitei Sukham, Freddy Lallawmawma, Adrian Nicolas Luna Retamar.

Forwards: Nihal Sudeesh, Bidhyashagar Singh Khangembam, Rahul k p, Ishan Pandita, Dimitrios Diamantakos, Kwame Peprah, Daisuke Sakai