പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ലീഗ് പോരാട്ടങ്ങൾക്ക് അവസാനം, ഇനി പ്രതീക്ഷ പ്ലേ ഓഫിൽ

Newsroom

Updated on:

Picsart 23 02 26 21 16 13 848
Download the Fanport app now!
Appstore Badge
Google Play Badge 1

ലീഗിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് പരാജയം. ഇന്ന് ഹൈദരബാദിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത ഒരു ഗോളിന് ആണ് പരാജയപ്പെട്ടത്. 29ആം മിനുട്ടിൽ ബോർഹ നേടിയ ഗോളാണ് ഹൈദരാബാദ് എഫ് സിക്ക് ഇന്ന് വിജയം നൽകിയത്. ആദ്യ പകുതിയിൽ കാര്യമായ നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിന് ആയില്ല. യുവതാരം വിബിൻ മോഹനന്റെ ഒരു ലോംഗ് റേഞ്ചർ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരമായി മാറിയത്.

കേരള ബ്ലാസ്റ്റേഴ്സ് 23 02 26 20 19 20 118

തുടക്കത്തിൽ ചിയനെസിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിയത് കേരള ബ്ലാസ്റ്റേഴ്സിന് ഭാഗ്യമായി. 29ആം മിനുട്ടിൽ ഒരു ടീം നീക്കത്തിലൂടെ ആയിരുന്നു ഹൈദരാബാദ് ലീഡ് എടുത്തത്. ആദ്യ പകുതിയിൽ 35ആം മിനുട്ടിൽ ജോയലിലൂടെ ഹൈദരാബാദ് രണ്ടാം ഗോളും നേടി. ലൈൻ റഫറി ആദ്യം ഓഫ്സൈഡ് വിളിച്ചില്ല എങ്കിലും പിന്നീട് ഓഫ്സൈഡ് വിളിച്ച് ആ ഗോൾ നിഷേധിച്ചു. ഇത് ഹൈദരാബാദ് പരിശീലകനെയും താരങ്ങളെയും രോഷാകുലരാക്കി എങ്കിലും മത്സരം 1-0ൽ തുടർന്നു.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് സമനിലക്കായി ഏറെ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ഈ പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 31 പോയിന്റുമായി ലീഗ് ഘട്ടം അഞ്ചാം സ്ഥാനത്ത് അവസാനിപ്പിച്ചു. ഹൈദരാബാദ് 42 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഇനി കേരള ബ്ലാസ്റ്റേഴ്സ് മാർച്ച് 3ന് പ്ലേ ഓഫിൽ ബെംഗളൂരു എഫ് സിയെ നേരിടും. കണ്ടീരവ സ്റ്റേഡിയത്തിൽ ആകും ഈ മത്സരം നടക്കുക.