കേരള ബ്ലാസ്റ്റേഴ്സ് യുവതാരം ഗിവ്സൺ ചെന്നൈയിനായി കളിക്കും

Newsroom

Picsart 23 01 27 14 46 43 465
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് യുവ മധ്യനിര താരമായ ഗിവ്സൺ സിംഗ് ഈ സീസണിൽ ശേഷിക്കുന്ന സമയം ചെന്നൈയിനൊപ്പം കളിക്കും. ഗിവ്സണെ ലോണിൽ അയക്കാൻ ആണ് ക്ലബ് തീരുമാനിച്ചിരിക്കുന്നത്. 19കാരനായ താരം 6 മാസത്തെ ലോൺ കരാറിൽ ആകും ചെന്നൈയിനിലേക്ക് പോവുക. ചെന്നൈയിൻ ഗിവ്സണെ സ്വന്തമാക്കിയതായി പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.

കേരള ബ്ലാസ്റ്റേഴ്സ് 23 01 27 14 46 51 543

കേരള ബ്ലാസ്റ്റേഴ്സിൽ 2024വരെയുള്ള കരാർ ഉണ്ട്. കഴിഞ്ഞ സീസണിൽ ആകെ 4 മത്സരങ്ങൾ മാത്രമെ ഗിവ്സണ് കളിക്കാൻ ആയിരുന്നുള്ളൂ. ഈ സീസണിൽ ഒരു മത്സരം പോലും കളിച്ചില്ല. അതുകൊണ്ട് തന്നെ താരത്തിന് കൂടുതൽ അവസരങ്ങൾ നൽകാൻ ആണ് ടീം ശ്രമിക്കുന്നത്.

2020 സീസൺ ആരംഭിക്കും മുമ്പ് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരോസിൽ നിന്ന് ഗിവ്സണെ സൈൻ ചെയ്തത്‌. മിനേർവ പഞ്ചാബ് അക്കാദമിയിലൂടെ വളർന്നു വന്ന താരം മുമ്പ് ഇന്ത്യയുടെ അണ്ടർ 17, അണ്ടർ 20 ടീമുകളുടെ മധ്യനിരയിലും കളിച്ചിട്ടുണ്ട്.