കെയ്ലർ നവസിനെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിൽ നോട്ടിങ്ഹാം ഫോറസ്റ്റ്

Newsroom

Picsart 23 01 27 16 14 47 454

പി എസ് ജി ഗോൾകീപ്പർ കെയ്ലർ നവസ് ഇംഗ്ലീഷ് ക്ലബായ നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ഓഫർ സ്വീകരിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇനി പി എസ് ജി കൂടെ ഓഫർ അംഗീകരിക്കുക ആണെങ്കിൽ ഈ ട്രാൻസ്ഫർ നടക്കും. ഫോറസ്റ്റിന്റെ ആദ്യ ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സൺ അടുത്തിടെ പരിക്കേറ്റിരുന്നു. ഹെൻഡേഴ്സൺ തിരികെയെത്താൻ സമയം എടുക്കും എന്നതാണ് പി എസ് ജി കീപ്പറെ തേടി ഫോറസ്റ്റ് എത്താൻ കാരണം.

പി എസ് ജി കെയ്ലർ 23 01 27 16 14 47 454

സൗദി അറേബ്യൻ ക്ലബ്ബായ അൽ-നസർ നേരത്തെ നെവസിനായി രംഗത്ത് വന്നിരുന്നു. എന്നാ യൂറോപ്പിൽ അല്ലാത്ത ഒരു ക്ലബിലേക്കും പോകാൻ നവസ് ആഗ്രഹിക്കുന്നില്ല. ഗാൽട്ടിയർ പി എസ് ജി പരിശീലകനായി എത്തിയതിനു ശേഷം ഡൊണ്ണരുമ്മ തന്നെയാണ് പി എസ് ജി വല കാക്കുന്നത്. നവസിന് യാതൊരു അവസരവും ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ പി എസ് ജിയിൽ തുടരാൻ നെവസ് ആഗ്രഹിക്കുന്നില്ല.

നവസിന് ഇപ്പോൾ 2024വരെ പി എസ് ജിയിൽ കരാർ ഉണ്ട്. ലോൺ അടിസ്ഥാനത്തിൽ ആകും താരം പി എസ് ജി വിടുന്നു എങ്കിലും വിടുക.