‘ഒരു ട്രാൻസ്ഫർ കൂടെ കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിച്ചിരുന്നു”

Newsroom

Picsart 23 02 06 21 21 59 938

കേരള ബ്ലാസ്റ്റേഴ്സ് ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരു ട്രാൻസ്ഫർ കൂടെ നടത്താൻ ശ്രമിച്ചിരുന്നു എന്ന് കോച്ച് ഇവാൻ വുകമാനോവിച് വ്യക്തമാക്കി. ഡാനിഷ് ഫാറൂഖ് അല്ലാതെ ഒരു ഡിഫൻഡറെ കൂടെ ടീമിൽ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നു. എന്നാൽ അത് സാങ്കേതിക കാരണങ്ങളാൽ നടന്നില്ല എന്ന് ഇവാൻ പറഞ്ഞു. താരം മെഡിക്കലിൽ പരാജയപ്പെടുക ആയിരുന്നു. പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിച്ച ഒരു താരത്തെ കണ്ടെത്താൻ ആയില്ല എന്നും ഇവാൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് 23 02 06 21 22 14 250

എന്നാൽ ഫുൾബാക്കിൽ താരങ്ങൾ ഇല്ല എന്ന ആശങ്ക ഇല്ല എന്നും ഇവാൻ പറയുകയുണ്ടായി. ക്ലബിന്റെ റിസേർവ് ടീമിൽ നിന്ന് ചില താരങ്ങളെ സീനിയർ സ്ക്വാഡിലേക്ക് ഉയർത്തിയിട്ടുണ്ട്. അവർ ആവശ്യമെങ്കിൽ ടീമിനെ സഹായിക്കും എന്ന് ഇവാൻ പറഞ്ഞു. റൗർ ബാക്കിൽ ഖാബ്രയും നിശു കുമാറും ഉണ്ട് എന്നും ഇവാൻ ഓർമ്മിപ്പിച്ചു. സന്ദീപ് സിങിന് പരിക്കേറ്റതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് ബാക്ക് പൊസിഷനിൽ ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുക ആയിരുന്നു ഇവാൻ.