“എവിടെ കളിക്കുമ്പോഴും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഞങ്ങളുടെ ഊർജ്ജമാണ്”

Picsart 22 12 04 01 34 32 478

കേരള ബ്ലാസ്റ്റേഴ്സ് എവിടെ കളിക്കുമ്പോഴും ആരാധകർ വലിയ ഊർജ്ജമാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഹോം മാച്ച് ആയാലും എവേ മാച്ച് ആയാലും ആരാധകർക്ക് വേണ്ടിയാണ് കളിക്കുന്നത് എന്ന് ഞങ്ങൾക്ക് അറിയാം. ഇവാൻ പറഞ്ഞു. ആരാധകർക്ക് വേണ്ടിയാണ് ഫുട്ബോൾ തന്നെ എന്നും അദ്ദേഹം പറഞ്ഞു.

Picsart 22 12 04 01 35 03 411

ഞങ്ങൾക്ക് മാത്രമല്ല എല്ലാ ടീമുകൾക്കും താരങ്ങൾക്കും ആരാധകർക്ക് മുന്നിൽ കളിക്കാൻ ആകും ആഗ്രഹം. കഴിഞ്ഞ സീസണിൽ ബയോ ബബിളിലെ മത്സരങ്ങൾ വിരസമായിരുന്നു എന്ന് കോച്ച് പറഞ്ഞു. ഒരോ കളിക്കാരനും ഫുട്ബോൾ കളിച്ച് തുടങ്ങുമ്പോൾ മുതൽ ഉള്ള ആഗ്രഹമായിരിക്കും നിറഞ്ഞ സ്റ്റേഡിയത്തിൽ കളിക്കണം എന്നത്. അങ്ങനെ ആരാധകർക്ക് മുന്നിൽ കളിക്കുമ്പോൾ അവർക്ക് എക്സ്ട്രാ മോടിവേഷൻ കിട്ടും എന്നും ഇവാൻ പറഞ്ഞു.