ബംഗ്ലാദേശിലെ കാണികൾ ടീമിനെ സമ്മർദ്ദത്തിൽ ആക്കും എന്ന് രോഹിത്

Newsroom

Picsart 22 12 04 00 28 53 067
Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിലെ ആരാധകർ ടീമിനെ സമ്മർദ്ദത്തിൽ ആക്കും എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ബംഗ്ലാദേശിലെ ആരാധകർ ഏത് ടീമിനെയും ഭയപ്പെടുത്തുന്നതാണ്. അതിൽ യാതൊരു സംശയവുമില്ല,” രോഹിത് പറഞ്ഞു.

അവർ ക്രിക്കറ്റിനെ ഏറെ സ്നേഹിക്കുന്ന ആരാധകരാണ്, അവർ എന്നും ഈ ടീമിന് പിറകിൽ ഉണ്ട്. ഇന്ത്യൻ ടീമിനും ഇത് ആവേശം നൽകും. ഞങ്ങളെ സംബന്ധിച്ചിടത്തോളം ധാരാളം കളിക്കാർ ആദ്യമായാണ് ബംഗ്ലാദേശിലേക്ക് വരുന്നത്. രോഹിത് ശർമ്മ മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

Picsart 22 12 04 00 28 40 975

എന്നാൽ അതൊന്നും ടീമിനെ ബാധിക്കില്ല. ഇത്രയും വലിയ ആരാധകർക്ക് മുന്നിൽ ഞങ്ങൾ കളിക്കുന്നത് പതിവാണ്. പ്രത്യേകിച്ചും ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തുമ്പോൾ. ആരാധകർ അവരുടെ ടീം ജയിക്കാൻ വേണ്ടി ആഗ്രഹിക്കും. അതിനായി പ്രവർത്തിക്കും. എന്നാൽ ഇതൊന്നും ഞങ്ങളെ അധികം ബാധിക്കാൻ പോകുന്നില്ല. ഞങ്ങൾ ഇത്തരം വെല്ലുവിളികൾ കണ്ടു ശീലിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.