ആരാധകരെ മറക്കാതിരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഡ്രസിംഗ് റൂമിലെ ഒരു എഴുത്ത്

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആരാധക കൂട്ടമുള്ള ക്ലബാണ്. അവർ എന്നും കലൂരിൽ വന്ന് ടീമിനെ അവസാന നിമിഷം വരെ പിന്തുണക്കുന്നുമുണ്ട്. പരാജയപ്പെട്ടാലും വിജയിച്ചാലും അവരുടെ ഊർജ്ജം ചോരാറില്ല. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരാണ് ക്ലബിന്റെ ഏറ്റവും വലിയ കരുത്ത് എന്ന് ക്ലബിനും അറിയാം. ക്ലബ് താരങ്ങൾക്ക് ഊർജ്ജം നൽകാനായി ക്ലബിന്റെ ഡ്രസിങ് റൂമിൽ എഴുതിവെച്ച ചില നമ്പറുകൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

20221017 212808

25 Hours 36 Minutes എന്നാണ് കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ ഡ്രസിങ് റൂമിൽ എഴുതിയിരിക്കുന്നത്. കേരളത്തിന്റെ ഒരറ്റം ആയ കാസർഗോഡിൽ നിന്ന് ഒരു ആരാധകർ കളി കാണാൻ വന്ന് തിരിച്ചു വീട്ടിലേക്ക് എത്താൻ എടുക്കുന്ന ശരാശരി സമയമാണിത്. ഈ നമ്പർ കണ്ടാൽ താരങ്ങൾ ആരാധകർ ഈ ടീമിനെ പിന്തുണക്കാൻ നടത്തുന്ന പരിശ്രമങ്ങൾ ഓർമ്മ വരും എന്നതിനാൽ ആണ് ക്ലബ്ബ് ഇങ്ങനെ ഒരു എഴുത്ത് ഡ്രസിങ് റൂമിലെ ചുനരിൽ സ്ഥാപിച്ചത്.

പ്രമുഖ വ്ലോഗർ കാർത്തിക് സൂര്യയുടെ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരു വ്ലോഗിലാണ് ഈ എഴുത്തിനെ കുറിച്ച് പരാമർശിക്കപ്പെട്ടത്. ഈ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു.