ബ്രസീലിനോടും പരാജയപ്പെട്ടു, ഇന്ത്യയുടെ ലോകകപ്പ് യാത്ര അവസാനിച്ചു

20221017 220031

അണ്ടർ 17 വനിതാ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് പരാജയം. ഇന്ന് ബ്രസീലിനെ നേരിട്ട ഇന്ത്യ എതിരില്ലാത്ത് അഞ്ചു ഗോളുകളുടെ പരാജയം ആണ് ഏറ്റുവാങ്ങിയത്. ബ്രസീൽ വലിയ ഊർജ്ജം ഒന്നും ചിലവാക്കേണ്ടി വന്നില്ല ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്താൻ. ആദ്യ പകുതിയിൽ തന്നെ ബ്രസീൽ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി.

ഗബ്രിയെലെ ബെർചോനും അലിനെയും ആണ് ആദ്യ പകുതിയിൽ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ അലിനെ വീണ്ടും ഗോൾ നേടി. അതുകൂടാതെ ലാറ ഇരട്ട ഗോളുകളും നേടി. ഇന്ത്യ ഗ്രൂലൊ ഘട്ടത്തിൽ നേരത്തെ അമേരിക്കയോടും മൊറോക്കോയോടും പരാജയപ്പെട്ടിരുന്നു.