കേരള ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരുന്ന യുവ സ്ട്രൈക്കറെ ചെന്നൈയിൻ സ്വന്തമാക്കി

Newsroom

Picsart 23 06 30 00 07 32 287
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കും എന്ന് കരുതിയിരുന്ന യുവ സ്ട്രൈക്കറെ ചെന്നൈയിൻ സ്വന്തമാക്കി. 21 കാരനായ ഇർഫാൻ യാദ്‌വാദിനെ ആണ് കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ചെന്നൈയിൻ സ്വന്തമാക്കിയത്‌.

കേരള ബ്ലാസ്റ്റേഴ്സ് 23 06 15 17 25 29 800

ഈ കഴിഞ്ഞ സീസണിൽ ആകെ 36 ഗോളുകൾ അടിച്ച് ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ ആകെ ശ്രദ്ധ നേടാൻ ഇർഫാനായിരുന്നു. ഗോവൻ സ്വദേശിയായ ഇർഫാൻ ഇപ്പോൾ ബെംഗളൂരു യുണൈറ്റഡിൽ നിന്നാണ് ചെന്നൈയിനിലേക്ക് എത്തുന്നത്.

കഴിഞ്ഞ ബെംഗളൂരു സൂപ്പർ ഡിവിഷനിലും രണ്ടാം ഡിവിഷൻ ഐ-ലീഗിലും ടോപ് സ്കോറർ ആയിരുന്നു ഇർഫാൻ. ബെംഗളൂരു സൂപ്പർ ഡിവിഷനിൽ 18 കളികളിൽ നിന്ന് 15 ഗോളുകൾ താരം നേടി. സെക്കൻഡ് ഡിവിഷൻ ഐ-ലീഗിൽ ഇർഫാൻ 11 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളോടെ ടോപ് സ്കോറർ ആയി. ബെംഗളൂരു യുണൈറ്റഡിനൊപ്പം സ്റ്റാഫോർഡ് കപ്പിൽ എട്ട് ഗോളുകളും താരം സ്കോർ ചെയ്തു. പഞ്ചിം ഫുട്ബോളേഴ്സിനായും ഗോവ പോലീസ് ക്ലബിനായും മുമ്പ് ഇർഫാൻ കളിച്ചിട്ടുണ്ട്‌.
.