കേരള ബ്ലാസ്റ്റേഴ്സ് എടികെയെ കൊൽക്കത്തയിലും വീഴ്ത്തി‍!

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിലെ ആദ്യ എവേ ജയം നേടി കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത ഒരു ഗോളിനാണ് എടികെയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഹാളിചരൺ നർസാറിയാണ് ഗോളടിച്ചത്.

ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് തുണയായത് രണ്ടാം പകുതിയിലാണ്. രണ്ടാം പകുതിയിൽ 70 ആം മിനുട്ടിൽ ഹാളിചരൺ നർസറിയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. ബോക്സിന് പുറത്ത് നിന്നുള്ള നർസാറിയുടെ വലങ്കാൽ ഷോട്ട് എടികെയുടെ പ്രതീക്ഷകളെ തകിടം മറിച്ച് ഗോളായിമാറി. പിന്നീട് ഉണർന്നു കളിച്ചു എടികെ. തുടർച്ചയായ അക്രമണങ്ങൾ ഉണ്ടായെങ്കിലും റെഹ്നേഷിന്റെ മികച്ച പ്രകടനം കേരള ബ്ലാസ്റ്റേഴ്സിന് തുണയായി. റോയ് കൃഷ്ണ വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ പരീക്ഷിച്ച് തുടങ്ങിയിരുന്നു.

Advertisement