ശസ്ത്രക്രിയ കഴിഞ്ഞു, സുവാരസ് ഇനി ഈ സീസണിൽ കളിക്കില്ല

- Advertisement -

ബാഴ്സലോണക്ക് കനത്ത തിരിച്ചടിയായി ലൂയി സുവാരസിന്റെ പരിക്ക്. കാലിൽ ഏറ്റ പരിക്കിന് ശസ്ത്രക്രിയ കഴിഞ്ഞ താരത്തിന് ഇനി നാല് മാസങ്ങൾക്ക് ശേഷമേ പരിശീലനത്തിലേക്ക് മടങ്ങി എത്താൻ സാധിക്കൂ. ഇതോടെ ഇനി ഈ സീസണിൽ താരത്തിന് കളിക്കാനാവില്ല.

ഈ സീസണിൽ 23 മത്സരങ്ങളിൽ ബാഴ്സക്ക് വേണ്ടി കളിച്ച താരം 14 ഗോളുകൾ നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് നോകൗട്ട് മത്സരമടക്കം സ്റ്റാർ സ്‌ട്രൈക്കർ ഇല്ലാതെ ബാഴ്സക്ക് കളികേണ്ടി വരും. ല ലീഗെയിൽ റയൽ മാഡ്രിഡിൽ നിന്ന് കനത്ത വെല്ലുവിളിയാണ് ബാഴ്സ നേരിടുന്നത്. ഇതിനിടയിൽ ഒന്നാം നമ്പർ സ്‌ട്രൈക്കർ ബാഴ്സക്ക് നഷ്ടപെട്ടതോടെ അത് കനത്ത തിരിച്ചടിയായി.

Advertisement