കേരള ബ്ലാസ്റ്റേഴ്സ് പ്രതിഷേധത്തിൽ ഇന്ന് എ ഐ എഫ് എഫ് യോഗം, വിധി ഇന്ന് ഉണ്ടായേക്കും

Newsroom

Picsart 23 03 03 23 43 03 872
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിക്ക് എതിരായ പ്ലേ ഓഫ് മത്സരത്തിനിടയിൽ പ്രതിഷേധിച്ച് കളംവിട്ട വിഷയത്ത ഇന്ന് എ ഐ എഫ് എഫ് യോഗം ചേരും. ഇന്നു തന്നെ വിഷയത്തിൽ പ്രാഥമികമായ തീരുമാനങ്ങൾ ഉണ്ടാകും. കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ തങ്ങൾക്കുള്ള പരാതി എ ഐ എഫ് എഫിനെ അറിയിച്ചിരുന്നു. റഫറിയുടെ തെറ്റായ തീരുമാനം മനസ്സിലാക്കി പ്ലേ ഓഫ് വീണ്ടും നടത്തണം എന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം. ഒപ്പം റഫറിയെ വിലക്കാനും കേരള ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് 23 02 22 00 27 17 419

ബെംഗളൂരു സെമി ഫൈനൽ കളിക്കും മുമ്പ് ഈ വിഷയത്തിൽ തീരുമാനം ഉണ്ടാകണം എന്നതു കൊണ്ട് തന്നെ ഇന്ന് തന്നെ യോഗം വിളിക്കാൻ എ ഐ എഫ് എഫ് തീരുമാനിക്കുക ആയിരുന്നു. ഈ വിഷയത്തിൽ ബെംഗളൂരു എഫ് സിയുടെ ഭാഗം അറിയാനും എ ഐ എഫ് എഫ് ഉദ്ദേശിക്കുന്നുണ്ട്. ഇന്നത്തെ യോഗത്തിൽ ബെംഗളൂരു എഫ്വ്സി അവരുടെ നിലപാട് അറിയിക്കും. കളി വീണ്ടും കളിക്കാനുള്ള സാധ്യതകൾ വിരളമാണ്. റഫറിക്ക് എതിരെയും കേരള ബ്ലാസ്റ്റേഴ്സിന് എതിരെയും നടപടി ഉണ്ടാകാൻ ആണ് സാധ്യതകൾ കൂടുതൽ.