ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് 2 ഗോളിന് പിറകിൽ

Newsroom

Picsart 23 10 21 20 45 29 074
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ് സി ഗോവയെ നേരിടുകയാണ്. കൊച്ചിയിൽ നടക്കുന്ന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ എഫ് സി ഗോവ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ നിൽക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിൽ ദയനീയ പ്രകടനമാണ് ആദ്യ പകുതിയിൽ കാഴ്ചവെച്ചത്.

കേരള ബ്ലാസ്റ്റേഴ്സ് 24 02 25 20 15 09 023

ഏഴാം മിനുട്ടിൽ തന്നെ ഗോവ മുന്നിൽ എത്തി. ഒരു സെറ്റ് പീസ് നന്നായി ഡിഫൻഡ് ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല. ഇത് മുതലെടുത്ത് റൗളിംഗ് ബോർജസ് ആണ് വല കുലുക്കിയത്. അധികം വൈകാതെ മുഹമ്മദ് യാസിറിലൂടെ ഗോവ ലീഡ് ഇരട്ടിയാക്കി. 17ആം മിനുട്ടിൽ നോവ ഇടതു വിങ്ങിൽ നിന്ന് നൽകിയ ഒരു ലോ ക്രോസിൽ നിന്നായിരുന്നു യാസിറിന്റെ ഗോൾ. സ്കോർ 2-0

മറുവശത്ത് ബ്ലാസ്റ്റേഴ്സ് ദിമിയിലൂടെ നല്ല നീക്കങ്ങൾ നടത്തി എങ്കിലും ഗോൾ മാത്രം വന്നില്ല.